Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 712-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2015, 07:31 pm IST
in Samskriti

വാല്മീകി പറഞ്ഞു: വസിഷ്ഠമുനി പ്രഭാഷണം അവസാനിപ്പിച്ചപ്പോള്‍ ആകാശത്ത് ദേവസംഗീതം മുഴങ്ങി. പുഷ്പവൃഷ്ടിയും ഉണ്ടായി.സഭാവാസികള്‍ മഹര്‍ഷിയെ പൂജിച്ചു വണങ്ങി.

ദശരഥരാജാവ് പറഞ്ഞു: ഞങ്ങള്‍ പരമ വിജ്ഞാനത്തെ അങ്ങില്‍ നിന്നും ഗ്രഹിച്ചിരിക്കുന്നു. അങ്ങനെ ഞങ്ങള്‍ പരമ്പൊരുളില്‍ വിശ്രാന്തിയടഞ്ഞിരിക്കുന്നു. മഹാമുനിയായ അങ്ങയുടെ പ്രഭാഷണത്താല്‍ ഞങ്ങളുടെ മനസ്സും ഹൃദയവും വിഭ്രാന്തിയുടെ മായാ കവചത്തില്‍ നിന്നും തെറ്റിദ്ധാരണകളില്‍ നിന്നും വികല ചിന്തകളില്‍ നിന്നും മുക്തമായിരിക്കുന്നു.

രാമന്‍ പറഞ്ഞു: ‘ഭഗവാനേ, മഹര്‍ഷിമാരില്‍ അ്രഗണ്യനായുള്ള ഋഷിവരാ, അങ്ങയുടെ വാക്കുകള്‍ എന്നിലെ ഭ്രമങ്ങളെ ഇല്ലാതാക്കിയിരിക്കുന്നു. എന്റെ മേധാശക്തിയിപ്പോള്‍ പൂര്‍ണ്ണമായി തെളിഞ്ഞു പ്രഭാവനിറവോടെയിരിക്കുന്നു. എന്നാലിനി സംശയങ്ങളില്ല. ഞാനെന്റെ നൈസര്‍ഗ്ഗികമായ സഹജഭാവത്തില്‍, ബ്രഹ്മത്തില്‍, നിര്‍വ്വാണപദത്തില്‍, വിശ്രാന്തനാണ്.

അങ്ങയുടെ വാക്കുകള്‍ അനുസരിക്കാന്‍ ഞാന്‍ ജാഗരൂകനാണ്.’എന്തെങ്കിലും കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതുകൊണ്ടോ കര്‍മ്മങ്ങളെ നിരാകരിക്കുന്നത് കൊണ്ടോ എനിക്കൊന്നും നേടാനില്ല. എനിക്ക് സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല. അങ്ങയുടെ കൃപയില്ലാതെ ഈ ജ്ഞാനാമൃത് ഞങ്ങള്‍ക്കെങ്ങനെ ലഭിക്കാനാണ്? വഞ്ചിയോ പാലമോ കൂടാതെ ഒരു ചെറുബാലന് എങ്ങനെയാണ് സമുദ്രത്തിന്റെ മറുകരയിലെത്താനാവുക?

ലക്ഷ്മണന്‍ പറഞ്ഞു: നമ്മുടെ പൂര്‍വ്വാര്‍ജിതപുണ്യം മൂലമാണ് ഈ മഹര്‍ഷിയുടെ വചനങ്ങള്‍ നമുക്ക് കേള്‍ക്കുവാന്‍ കഴിഞ്ഞത്.

വിശ്വാമിത്രന്‍ പറഞ്ഞു: നാമൊരായിരം ഗംഗാസ്‌നാനം ചെയ്തതിന്റെ ഫലമാണിപ്പോള്‍ ഈ സത്സംഗത്തിലൂടെ നമുക്ക് വന്നുചേര്‍ന്നത്.നാരദന്‍ പറഞ്ഞു: നാമിപ്പോള്‍ കേട്ടത് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ഇതുവരെ കേട്ടിട്ടില്ലാത്ത ഒന്നാണ്. നമുക്കതിനാല്‍ പൂര്‍ണ്ണ നൈര്‍മ്മല്യം കൈവന്നിരിക്കുന്നു.

ശത്രുഘ്‌നന്‍ പറഞ്ഞു: ഞാനിപ്പോള്‍ പരമപ്രശാന്തിയും ആനന്ദവും അനുഭവിക്കുന്നു.

അങ്ങനെ എല്ലാവരും ഉപചാരവാക്കുകള്‍ പറഞ്ഞു മുനിയോടുള്ള നന്ദി രേഖപ്പെടുത്തിക്കഴിയവേ, വസിഷ്ഠന്‍ രാജാവിനോട് പറഞ്ഞു: ഒരു വേദശാസ്ത്ര ഗ്രന്ഥം പഠിച്ചു കഴിയുമ്പോള്‍ മഹത്തുക്കളെ പൂജിക്കുന്ന കീഴ് വഴക്കമുണ്ട്. അതിനാല്‍ അങ്ങ് ബ്രാഹ്മണരെ സന്തോഷിപ്പിച്ചാലും. അതിനാല്‍ അങ്ങേയ്‌ക്ക് പുണ്യം ലഭിക്കുകയും ചെയ്യും.

രാജാവ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും പതിനായിരം ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി അവരെ പൂജിച്ച് അന്നദാനത്താലും, സമ്മാനദാനത്താലും സന്തോഷിപ്പിച്ചു. പിന്നീട് അദ്ദേഹം തന്റെ പൗരാവലിയ്‌ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സേവകന്മാര്‍ക്കും, പാവപ്പെട്ടവര്‍ക്കും, വികലാംഗര്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി.

അതുകഴിഞ്ഞ് തലസ്ഥാനത്ത് വലിയ ആഘോഷങ്ങള്‍ ആരംഭിച്ചു. സംഗീതം, നൃത്തം, വേദപാരായണം, പുരാണപ്രഭാഷണം എന്നിവ ആര്‍ഭാടമായി കൊണ്ടാടി. കലാകാരന്മാര്‍ക്ക് കൈനിറയെ സമ്മാനങ്ങളും ആഹാരവും ലഭിച്ചു. വിലപിടിച്ച കല്ലുകളും രത്‌നഹാരങ്ങളും അവര്‍ക്ക് സമ്മാനമായി ലഭിച്ചു.വസിഷ്ഠന്റെ പ്രഭാഷണം ഭംഗിയായി അവസാനിച്ചതിന്റെ ആഘോഷം ദശരഥരാജാവും പരിവാരങ്ങളും ഒരാഴ്ചക്കാലം കൊണ്ടാടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.