തിരുവനന്തപുരം: കെ.പി.സി.സി വക്താവ് അജയ് തറയില്‍ അവധിയില്‍ പ്രവേശിച്ചു. ഫെബ്രുവരി 15 വരെയാണ് അവധി. ഇതു സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ അദ്ദേഹം കത്ത് നല്കി.
ബാര്‍ കോഴ വിവാദത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തില്‍ അജയ് തറയില്‍ വിമര്‍ശനം നേരിട്ടിരുന്നു.
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശം നടത്തിയെന്നായിരുന്നു വിമര്‍ശനം. ഇതേതുടര്‍ന്നാണ് അവധിയില്‍ പ്രവേശിക്കല്‍ എന്നു സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: