കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ചന്ദ്രിക ചീഫ് എഡിറ്ററുടെ കുറിപ്പ് . ഇന്ന് പുറത്തിറങ്ങിയ ചന്ദ്രികയുടെ ഒന്നാം പേജിലാണ് ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള കുറിപ്പ്.
പ്രസിദ്ധീകരിച്ച ലേഖനം വസ്തുതകള്‍ക്ക് നിരക്കാത്തതും ശരിയല്ലാത്തതുമാണെന്ന് ബോധ്യപ്പെട്ടതായും എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പദ്മനാഭനും പിന്നീട് നായകന്മാരായി വന്ന നേതാക്കള്‍ക്കും നായര്‍ സമുദായത്തിനും എന്‍എസ്എസിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ലാത്തതിനാല്‍ അവ പിന്‍വലിക്കുന്നു.ഇത്തരം കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ ഞങ്ങളും മാനേജ്മെന്റും ഖേദം പ്രകടിപ്പിക്കുന്നതായും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2013 ജൂണ്‍ രണ്ടിലെ ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രതിഛായ കോളത്തില്‍ പുതിയ പടനായര് എന്ന തലക്കെട്ടിലാണ് ആക്ഷേപ ഹാസ്യ ലേഖനം പ്രസിദ്ധീകരിച്ചത്. സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനങ്ങളുള്ള ലേഖനത്തിനെതിരെ എന്‍ എസ് എസ് മാനനഷ്ടകേസ് ഫയല്‍ ചെയ്തിരുന്നു. ചങ്ങനാശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നടക്കുന്നതിനിടെയാണ് ഒത്തുതീര്‍പ്പുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: