പാലക്കാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനം പങ്കിട്ടതിന്റെ ഭാഗമായി ജില്ലയ്ക്ക് ലഭിച്ച സ്വര്‍ണ്ണകപ്പിന് ഇന്ന് എട്ടിടങ്ങളില്‍ വമ്പിച്ച സ്വീകരണം. രാവിലെ 9.30 ന് വട്ടേനാട് ജി.എച്ച്.എസ്.എസിലാണ് ജില്ലാതല സ്വീകരണം. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, വി.ടി. ബല്‍റാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍ എന്നിവരുടെ നേതൃത്വത്തില്‍ കപ്പ് സ്വീകരണ സമ്മേളനം നടക്കും.
10.30 ന് പട്ടാമ്പി ജി.എച്ച്.എസ്.എസില്‍ നടക്കുന്ന സ്വീകരണത്തില്‍ സി.പി. മുഹമ്മദ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് ബാപ്പുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും. 11.30 ന് ഷൊര്‍ണ്ണൂര്‍ കെ.വി.ആര്.എച്ച്.എസ്.എസില്‍ നടക്കുന്ന ചടങ്ങില്‍ കെ.എസ്. സലീഖ എം.എല്‍.എ, 12.30 ന് ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി.ടി.വി.എച്ച്.എസ്.എസിലെ സ്വീകരണത്തില്‍ എം.ബി. രാജേഷ് എം.പി, എം.ഹംസ എം.എല്‍.എ. തുടങ്ങിവയവര്‍ അതിഥികളാവും. ഉച്ചയ്ക്ക് രണ്ടിന് ആലത്തൂര്‍ എ.എസ്.എം.എം.എച്ച്.എസ്.എസില്‍ നടക്കുന്ന സ്വീകരണത്തില്‍ എം. ചന്ദ്രന് എം.എല്‍.എ പങ്കെടുക്കും. 2.30 ന് ഗുരുകുലം ബി.എസ്.എസിലാണ് സ്വീകരണം. മൂന്ന് മണിക്ക് കൊടുവായൂര്‍ ജി.എച്ച്.എസ്.എസില്‍ നടക്കുന്ന സ്വീകരണപരിപാടികള്‍ക്ക് പി.കെ. ബിജു എം.പി, സി. ചെന്താമരാക്ഷന് എം.എല്‍. എ. എന്നിവര്‍ നേതൃത്വം നല്‍കും.
വൈകീട്ട് നാലിന് പാലക്കാട് മോയന്‍ എച്ച്.എസ്.എസിലാണ് ജില്ലാതലസമാപനം. ചടങ്ങില്‍ എം.എല്‍.എമാരായ ഷാഫി പറമ്പില്‍, അഡ്വ.എന്‍. ഷംസുദ്ദീന്, എ.കെ. ബാലന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, മുനിസിപ്പല്‍ ചെയര്മാന് പി.വി. രാജേഷ്, ജില്ല കലക്ടര്‍ കെ. രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.. വാദ്യാഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും, നിറപ്പകിട്ടാര്‍ന്ന രാജവീഥികളും സ്വീകരണങ്ങള്‍ക്ക് മിഴിവേകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: