വെള്ളിനേഴി: ആര്യസമാജത്തിന്റെ നേതൃത്വത്തില്‍ വെള്ളിനേഴിയില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിറ്റ് ലേഖ്റാം ആര്ഷഗുരുകുല് മഹാവിദ്യാലയത്തിലേക്ക് 2015 – 2016 അദ്ധ്യയനവര്‍ഷത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. 6ാം ക്ലാസ്സിലേക്കാണ് പ്രവേശനം. ജാതി മത പരിഗണന കൂടാതെ വേദം പഠിക്കാനുള്ള സൗകര്യം ഗുരുകുലത്തില്‍ ലഭ്യമായിരിക്കും.
5ാം ക്ലാസ്സില്‍ നിന്നും സംസ്കൃതം ഒരു വിഷയമായി പഠിച്ച് വിജയിച്ച ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക.
തികച്ചും വൈദിക പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ആര്ഷപദ്ധതി പ്രകാരമുള്ളതും ഹരിയാന ബോര്‍ഡിന്റേയും മഹര്‍ഷി ദയാനന്ദ യൂണിവേഴ്സിറ്റി (എംഡി യൂണിവേഴ്സിറ്റി രോഹ്തക്ക്) യുടേയും അംഗീകാരമുള്ള പ്രഥമ, പൂര്‍വ്വ മദ്ധ്യമ, ഉത്തര മദ്ധ്യമ, ശാസ്ത്രി, ആചാര്യ (കേരളത്തിലെ യഥാക്രമം 6ാം തരം മുതല്‍ എം.എ വരെയുള്ള പഠനപദ്ധതിയുടെ തത്തുല്യ യോഗ്യതയുള്ള) എന്നീ പാഠ്യ പദ്ധതിയായിരിക്കും പിന്തുടരുക.
കൂടാതെ സംസ്ൃത – രാഷ്ട്രഭാഷാ മാധ്യമങ്ങളിലൂടെ വേദ – വേദാംഗ, ദര്‍ശന, ഉപനിഷത്ത്, അഷ്ടാംഗയോഗ, അഷ്ടാദ്ധ്യയി വ്യാകരണമടക്കമുള്ള ഉന്നതമായ അറിവുകള്‍ നേടുന്നതിനൊടൊപ്പം ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ എന്നിവയും ഷോഡശക്രിയകള്‍ ചെയ്യിപ്പിക്കുന്നതിനുള്ള പരിശീലനവും നല്‍കുന്നതാണ്. ബ്രഹ്മചാരികള്‍ ഗുരുകുലത്തില്‍ താമസിച്ചു തന്നെ പഠിക്കണം.
ഗുരുകുലത്തിലെ വ്യാവഹാരിക ഭാഷ സംസ്കൃതമായിരിക്കും. പ്രവേശന പരീക്ഷക്കും നേരിട്ടുള്ള അഭിമുഖത്തിനും ശേഷം യോഗ്യരാണെന്ന് ബോദ്ധ്യപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. പഠനത്തിനു ശേഷം ഇവര്‍ രണ്ടുവര്‍ഷം ആചാര്യന് നിയോഗിക്കുന്ന വേദപ്രചാര സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന നിബന്ധനയുമുണ്ട്. പഠനം, താമസം, എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഒരു ഫോട്ടോയും സഹിതം രജിസ്ട്രാര്‍, പണ്ഡിറ്റ് ലേഖ്റാം ആര്ഷഗുരുകുല് മഹാവിദ്യാലയ്, പണ്ഡിറ്റ് ലേഖ്റാം മാര്‍ഗ്ഗ്, വെള്ളിനേഴി തപാല്‍, പാലക്കാട് 679504 എന്ന വിലാസത്തില്‍ ഏപ്രില്‍ 15നകം നിശ്ചിത അപേക്ഷാ പത്രത്തില്‍ അയക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: