പാലക്കാട്: പറമ്പിക്കുളം ആദിവാസി മേഖല സമ്പൂര്‍ണ്ണ പ്രാഥിക വിദ്യാഭ്യാസം കൈവരിച്ചു. ആദിവാസകളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തി, ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ സാക്ഷരതാ മിഷന് മുഖേന പദ്ധതി നടപ്പിലാക്കിയത്. അഞ്ചു ലക്ഷം രൂപ ചെലവിട്ട പദ്ധതി പറമ്പിക്കുളത്തെ കടവ്, പൂപ്പാറ, പി എ പി കുരിയാര്‍ കുറ്റി, അഞ്ചാം കോളനി, എര്‍ത്ത് ഡാം, സുങ്കം തുടങ്ങി 7 കോളനികളിലാണ് നടപ്പിലാക്കിയിട്ടുള്ളത്.
സര്‍വേ പ്രകാരം കണ്ടെത്തിയ നവസാക്ഷരരായ 209 പേരും നാലാം തരം പൂര്‍ത്തിയാക്കാത്ത 214 പേരുമാണ് നാലാം തരം തുല്യത പൂര്‍ത്തീകരിച്ച് സമ്പൂര്‍ണ്ണ പ്രാഥമികാ വിദ്യാഭ്യാസം കൈവരിച്ചത്. ഇതോടാനുബന്ധിച്ച് ദേശീയ സാക്ഷരതാ മിഷന്റെ തൊഴില്‍ പരിശീലന ഏജന്‍സിയായ ജന്ശിക്ഷണ്സന്സ്ഥാന് പാലക്കാടിന്റെ നേതൃത്വത്തില്‍ വിവിധ കോളനികളിലെ നൂറ് പഠിതാക്കള്‍ക്കായി ഫ്രാബിക് പെയിന്റിംഗ്, ഇലക്ട്രീഷന്‍, പ്ലംബിംഗ് തൊഴിലുകളില്‍ പരിശീലനവും നല്‍കിയിട്ടുണ്ട്.
നാലാം തുല്യത പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പഠിതാക്കളുടെ സംഗമവും 29ന് ഉച്ചക്ക് രണ്ടിന് പറമ്പിക്കുളം ടൈഗര്ഹാളില് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടിഎന്‍ കണ്ടമുത്തന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പി കെ ബിജു എം പി ഉദ്ഘാടനം ചെയ്യും. വി ചെന്താമരാക്ഷന് എംഎല്‍എ സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടര്‍ സ്തൂപം അനാച്ഛാദനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് അക്ഷര ദീപം തെളിയിക്കലും നടത്തും. പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ്, സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം ഡി വത്സല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി എ മജീദ് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: