മണ്ണാര്‍ക്കാട്: തച്ചമ്പാറയില്‍ അക്ഷയകേന്ദ്രമില്ലാത്തത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു. ഇ-ഡിസ്ട്രിക്കിന്റെ ഭാഗമായി വില്ലേജ് ഓഫീസിലേക്കുള്ള എല്ലാ അപേക്ഷകളും അക്ഷയ കേന്ദ്രമുഖേനയായതിനാല് തച്ചമ്പാറ വില്ലേജില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ജനങ്ങള്‍ മറ്റു പഞ്ചായത്തുകളില്‍ പോയി രജിസ്റ്റര്‍ ചെയ്യേണ്ട അവസ്ഥയാണുള്ളത്.
ചിറക്കല്‍പ്പടി, കരിമ്പ, തുടങ്ങിയ ഭാഗങ്ങളിലെ അക്ഷയകേന്ദ്രങ്ങളിലെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ഇവിടെ വന്‍ തിരക്കാണാനുഭവപ്പെടുന്നത്. നേരത്തെ തച്ചമ്പാറയില്‍ അക്ഷയകേന്ദ്രം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നില്ല. വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കേണ്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും വൈകിയാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നത്. ഇത് പലപ്പോഴും വില്ലേജ് ഓഫീസില്‍ വാക്കേറ്റത്തിന് കാരണമാകുന്നു.
തച്ചമ്പാറയില്‍ അക്ഷയകേന്ദ്രം ഉടന്‍ തന്നെ പ്രവര്‍ത്തിക്കണമെന്ന് അത് അക്ഷയകേന്ദ്രം തുടങ്ങുന്നതുവരെ വില്ലേജ് ഓഫീസില്‍ നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നും നാസര്‍ പൊതുവച്ചോലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തച്ചമ്പാറ വികസനവേദി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് തച്ചമ്പാറ വില്ലേജ് ഓഫീസ് ഉപരോധിക്കാനും ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. ഉബൈദുള്ള എടായ്ക്കല്‍, പി.നാരായണന്‍കുട്ടി, പി.മാത്യുവര്ഗീസ്, കെ. ബാലന്നായര്, നവാസ് തച്ചമ്പാറ, കണ്ണന് കുറുപ്പത്ത്, ശ്രീകുമാര്‍ തച്ചമ്പാറ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: