തൃക്കടീരി: പരപ്പനക്കുഴി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ആറു ദിവസത്തെ തൈപ്പൂയം ഉത്സവത്തിന് ഇന്നലെ കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി അച്യുതന്റെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം. പിന്നീട് കലവറ നിറക്കല്‍, രാത്രി സോപാനസംഗീതം, ബാലെ എന്നിവ അരങ്ങേറി.
ഇന്ന് രാത്രി 7.30ന് കിള്ളിക്കുര്ശ്ശിമംഗലം പ്രദീപിന്റെ ഓട്ടന്തുള്ളല്, 30ന് രാവിലെ ഏഴിന് നാരായണീയപാരായണം, രാത്രി 7.30ന് കലാമണ്ഡലം അനൂപ് ഭീമനാടിന്റെ ചാക്യാര്‍കൂത്ത് എന്നിവയുണ്ടാവും. 31ന് രാവിലെ ആറിന് പനാവൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ(അനിയന്) കാര്‍മികത്വത്തില്‍ ഗണപതിഹോമം, ഏഴിന് ലക്ഷാര്‍ച്ചന എന്നിവ നടക്കും. വൈകിട്ട് 6.30ന് ആനമങ്ങാട് ഗിരിജാ ബാലകൃഷ്ണന്റെ അഷ്ടപദിക്കച്ചേരി, രാത്രി 7.30ന് നൃത്തനൃത്യങ്ങള്‍ എന്നിവ അരങ്ങേറും.
പാലക്കാട്: മേലാമുറി കാളാമ്പുഴ മുരുകക്ഷേത്രത്തിലെ തൈപ്പൂയ-കാവടിപൂജ ഉത്സവത്തിനു തുടക്കമായി. ഇന്നലെ രാവിലെ ഉഷപ്പൂജ, വിശേഷാല്‍പൂജ, കാവടിപൂജ, അന്നദാനം, വൈകിട്ട് കൊടിയേറ്റുപൂജ, കാവടിയാട്ടം എന്നിവുണ്ടായി.
ഇന്ന് കാവടിപൂജ ആഘോഷിക്കും. 30നു പുലര്‍ച്ചെ പഴനിയിലേക്കു പദയാത്ര പുറപ്പെടും. മൂന്നിനാണു തൈപ്പൂയ ഉല്‍സവം.
പാലക്കാട്: ദണ്ഡപാണി ഭക്തസംഘം കാവടി രാജു അയ്യരുടെ നേതൃത്വത്തില്‍ നടത്തുന്ന പഴനി തൈപ്പൂയ യാത്രയ്ക്കു ഇന്നലെ തുടക്കമായി. പുതിയ കല്പാത്തി മന്തക്കര മഹാഗണപതി മണ്ഡപത്തില്‍ രാവിലെ രുദ്രാഭിഷേകം, കാവടിപൂജ, ഉച്ചയ്ക്ക് അന്നദാനം എന്നിവയ്ക്കു ശേഷം വൈകിട്ട് കാവടി ഗ്രാമപ്രദക്ഷിണം നടത്തി. സംഘം പദയാത്രയായി പഴനിയിലെത്തും. ഫെബ്രുവരി മൂന്നിനാണ് തൈപ്പൂയം.
മണ്ണാര്‍ക്കാട്: കാരാകുറുശ്ശി തോട്ടിങ്ങല്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യ ഉത്സവം ഫെബ്രുവരി 3ന് ആഘോഷിക്കും. ഫെബ്രുവരിഒന്നിന് രാവിലെ 10ന് നിറപറയെടുക്കല്‍, 2ന് രാവിലെ 7ന് നാഗപ്രതിഷ്ഠ എന്നിവയുണ്ടാകും. എല്ലാദിവസവും വൈകീട്ട് 7ന് ചിറ്റുവിളക്കുണ്ടാവും. ഫെബ്രുവരി 3ന് ഉച്ചതിരിഞ്ഞ് 3ന് പുറപ്പാട്, 4ന് എഴുന്നള്ളിപ്പ്, 7.30ന് കാവടി വഴിപാട്, 8ന് ഭജന, 8.30ന് തായമ്പക, 9.30ന് നൃത്തനൃത്യങ്ങള്‍, 3.30ന് താലംനിരത്തല്‍, എന്നിവയാണ് പരിപാടികള്‍.
നെന്മാറ: പാലപ്പറമ്പ് ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെയും മാട്ടുപാറയിലെയും തൈപ്പൂയ്യ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറി. ബാലസുബ്രഹ്മണ്യക്ഷേത്രത്തില്‍ വിശേഷാല്‍പൂജകള്‍ക്കുശേഷം കാലത്ത് ഏഴരയ്ക്കാണ് കൊടിയേറ്റം നടന്നത്.
മാട്ടുപാറയില്‍ വിശേഷാല്‍പൂജകള്‍ക്കുശേഷം മുഹൂര്ത്തക്കാല്വെപ്പ് നടക്കും. ഞായറാഴ്ചയാണ് കൊടിയേറ്റം നടക്കുക. കൊടിയേറ്റുന്നതോടെ വൈകീട്ട് വിവിധ കലാപരിപാടികള്‍ അരങ്ങേറും. തിങ്കളാഴ്ചയാണ് തൈപ്പൂയ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: