തിരുവനന്തപുരം: വിശ്വോത്തര നിലവാരത്തില്‍ നിര്‍മ്മിതമായ ഈ കളിക്കളങ്ങള്‍ ഗെയിംസിനു ശേഷവും അതേ നിലവാരത്തില്‍ പരിപാലിക്കപ്പെടണമെന്ന് മുഖ്യമന്ത്രി. നാഷണല്‍ ഗെയിംസിലെ ഷൂട്ടിംഗ് പോരാട്ടങ്ങള്‍ക്ക് വേദിയൊരുക്കി പിസ്റ്റള്‍, റൈഫിള്‍ വിഭാഗങ്ങള്‍ക്ക് വേദിയാകുന്ന വട്ടിയൂര്‍ക്കാവിലെ സെന്‍ട്രല്‍ പോളി ടെക്നിക്ക് ക്യാമ്പസിലുള്ള ഷൂട്ടിംഗ് റേഞ്ച് ഉദാഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷനായിരുന്നു. കെ. മുരളീധരന് എംഎല്‍എ, ഷൂട്ടിംഗ് പരിശീലകന് പ്രൊഫ: സണ്ണിതോമസ്, നാഷണല്‍ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാന ടെക്നിക്കല്‍ ഡയറക്ടറേറ്റിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ഷൂട്ടിംഗ് റെയ്ഞ്ച് ഗെയിംസ് വേളയില്‍ ഷൂട്ടര്‍ കര്‍ണ്ണി സിംഗിന്റെ (കര്‍ണ്ണി സിംഗ് പ്ലാസ) നാമധേയത്തില്‍ അറിയപ്പെടും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള കേരളത്തിലെ ആദ്യത്തെ ഷൂട്ടിംഗ് റെയ്ഞ്ച് 21 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: