കോട്ടയം: കെ.എം. മാണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും മുന്‍കാല ചെയ്തികളുള്പ്പെടെ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും സമസ്ത നായര്‍ സമാജം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബാര്‍ കോഴ ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള വ്യവസായികളില്‍ നിന്ന് നികുതി കുറച്ചുകൊടുക്കാമെന്ന് പറഞ്ഞ് കൈക്കൂലിവാങ്ങി സംസ്ഥാനത്തെ പൊതുഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിയത്. അഞ്ച് പതിറ്റാണ്ടിലധികമായി മന്ത്രിയായും എംഎല്‍എയായും പൊതുരംഗത്ത് നില്ക്കുന്ന കെ.എം മാണിയുടെ മുന്‍കാല ചെയ്തികളുള്പ്പെടെ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം
. ഇപ്പോള്‍ നടക്കുന്നത് അന്വേഷണ പ്രഹസനമാണ്. കെ.എം. മാണിക്ക് വക്കാലത്ത് പറയുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആര്. ബാലകൃഷ്ണപിള്ളയെയും കെ.ബി. ഗണേഷ്കുമാറിനെയും തള്ളിപ്പറയുന്നത് സമുദായിക വഞ്ചനയാണ്.
എസ്എന്‍എസ് പ്രസിഡന്റ് അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന് നായര്‍, ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്, പൂതക്കരി സുരേന്ദ്രനാഥ്, എം.വി.എം. നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: