കൊല്ലം: സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറിയായി രാജ്യസഭാംഗമായ കെ.എന്‍.ബാലഗോപാലിനെ തിരഞ്ഞെടുത്തു.
നിലവില്‍ ജില്ലാ കമ്മിറ്റി അംഗമല്ലാതിരുന്ന ബാലഗോപാലിനെ പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നത്.
സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍ അവതരിപ്പിച്ച 43 അംഗ പാനല്‍ സമ്മേളനം അംഗീകരിക്കുകയായിരുന്നു.
പുതിയതായി എട്ടുപേരെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സംസ്ഥാനസമിതി അംഗങ്ങളായ ജെ.മേഴ്സികുട്ടിയമ്മ, പി.രാജേന്ദ്രന്, വരദരാജന് എന്നിവരെ ഒഴിവാക്കി. ഇവര്‍ക്കുപുറമെ നെടുവത്തൂരില്‍ വിഭാഗീയതയ്ക്ക് ചുക്കാന്‍ പിടിച്ചതായി അന്വേഷണകമ്മീഷന് കണ്ടെത്തിയ മുരളി മടന്തകോട്, പി ആനന്ദന്, വിക്രമന് എന്നിവരെയും ഒഴിവാക്കി.
എം.എ.രാജഗോപാല്‍, പി.കെ ഗോപന്, എന്‍ ജഗദീശന്, ജി മുരളീധരന്, പ്രസന്ന ഏണസ്റ്റ്, എസ്.എല്‍.സജികുമാര്‍, പി.കെ.ബാലചന്ദ്രന് എന്നിവരാണ് പുതുതായി ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെട്ടവര്‍.
പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരാവദിത്തമാണെന്നും ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി കരുത്തോടെ മുന്നോട്ടു പോകുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ എന്നിവയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന ബാലഗോപാല്‍, എസ്.എഫ്.ഐ കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: