തിരുവനന്തപുരം: യുഡിഎഫിന്റെ കട്ടില് കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായതായി താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞിട്ടുണ്ടെങ്കില്‍ അക്കാര്യം മാണിയോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിങ്കളാഴ്ചയ്ക്കകം ലൈസന്‍സ് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എല്‍ഡിഎഫ് വിപുലീകരിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബാലകൃഷ്ണ പിള്ളയുടെ കാര്യത്തില്‍ ഇതുവരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഉണ്ടായിരുന്ന നിലപാട് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. പിള്ളയുടെ കാര്യത്തില്‍ തനിക്ക് മാത്രമായി നിലപാട് പറയാനാവില്ല. യു.ഡി.എഫിലെ കക്ഷികള്‍ക്ക് അവരുടെ അഭിപ്രായം പറയാനാണ് യോഗം വിളിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ഈ ഘട്ടത്തില്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മുന്‍ എംഎല്‍എ എ.വി.താമരാക്ഷന്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ തീര്‍പ്പ്. വിജിലന്‍സ് അന്വേഷണം പോരെന്ന് കാട്ടിയാണ് താമരാക്ഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ബാര്‍ കോഴ ആരോപണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് ഹൈക്കോടതി വിധി.
കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നുള്ള വിഎസിന്റെ ആവശ്യം മന്ത്രിസഭ തള്ളിയിരുന്നു. ബാറുടമകള്‍ കൂടുതല്‍ ശബ്ദരേഖ പുറത്ത് വിടുന്ന സാഹചര്യത്തിലും മാണിക്കെതിരായ പരാതി അടിസ്ഥാനരഹിതമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: