കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിനെതിരെയുള്ള ലോകായുക്ത നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ബിജു പ്രഭാകര്‍ നല്കിയ റിട്ട് ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഡെപ്യൂട്ടി കളക്ടര്‍ ഷീബാ ജോര്‍ജിനെതിരെയുള്ള നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കെതിരെയുള്ള നടപടികളുമായി ലോകായുക്തയക്ക് മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു.
പാറ്റൂര്‍ ഭൂമിയിടപാടില്‍ ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ബിജു പ്രഭാകറിന് മേല്‍നോട്ട പിഴവ് സംഭവിച്ചെന്ന് ലോകായുക്ത നിയോഗിച്ച അന്വേഷസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബിജു പ്രഭാകര്‍ അടക്കം 15 പേര്‍ക്കെതിരെ കേസെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ഇതിനെ ചോദ്യം ചെയ്താണ് ബിജു കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: