ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ദിനപത്രമായ ‘ദിനമലറിന്’ അല്‍ ഖ്വയ്ദയുടെതെന്ന പേരില്‍ ഭീഷണി സന്ദേശം. ‘ഇന്നലെ ഷാര്‍ലി എബ്ദോ, നാളെ ദിനമലര്‍’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന കത്തില്‍ അല്‍ ഖ്വയ്ദ തലവനായിരുന്ന ബിന്‍ ലാദന്റെ രേഖാചിത്രവും ചേര്‍ത്തിട്ടുണ്ട്.
കോയമ്പത്തൂരില്‍ നിന്നാണ് ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അയച്ചയാളുടെ പോസ്റ്റല്‍ അഡ്രസിന്റെ വിശ്വാസ്യത പോലീസ് പരിശോധിക്കുന്നുണ്ട്. വ്യാജ ഭീഷണിയാണോ എന്നും പരിശോധിച്ചുവരികയാണ്.
2008ല്‍ പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് ദിനമലര്‍ ചെറിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട് വിവാദ കാര്‍ട്ടൂണുകളൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പത്രാധിപര്‍ അറിയിച്ചു. എന്നാല്‍ പ്രകോപനം ഉണ്ടാക്കുന്ന ഏതെങ്കിലും കാര്‍ട്ടൂണ്‍ അടുത്തകാലത്ത് പത്രം പ്രസിദ്ധീകരിച്ചിരുന്നോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
ഭീഷണിയുടെ അടിസ്ഥാനത്തില്‍ പത്ര ഓഫീസിന് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: