തിരുവനന്തപുരം: സേവനരംഗത്ത് കര്‍ത്തവ്യബോധമുള്ള സമൂഹം വളരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സേവാഭാരതി പടുത്തുയര്‍ത്തുന്ന അനന്തകൃപ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാന്‍സര്‍ സെന്റര്‍, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, എസ്എടി എന്നിവിടങ്ങളില്‍ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്കായി നിര്‍മ്മിക്കുന്ന വാസമന്ദിരം സേവാഭാരതിയുടെ സേവനരംഗത്തെ കര് ത്തവ്യമാണ്. സ്വാര്ത്ഥതാത്പര്യത്തിന് അനുസൃതമായി പ്രവര് ത്തിക്കുന്ന സമൂഹത്തിനെയാണ് ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. സേവാഭാരതിയുടെ പ്രവര്‍ത്തനത്തിലൂടെ സേവനമേഖലയില്‍ സമൂഹമാറ്റത്തിന്റെ പരിവര്‍ത്തനം നടത്തുകയാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ കോളേജ് കാപ്പില്‍ ലൈനില്‍ സേവാഭാരതി ഓ ഫീസിനു സമീപം 8 കോടി മുതല്‍മുടക്കി പതിനയ്യായിരം സ്ക്വയര്‍ഫീറ്റിലാണ് മന്ദിര നിര്‍മ്മാണം നടത്തുന്നത്. രണ്ടുവര്‍ഷത്തെ കാലയളവില്‍ പണിപൂര്‍ത്തിയാകുന്നതോടെ ക്യാന്‍സര്‍ സെന്റര്‍, ശ്രീചിത്രാ മെഡിക്കല്‍ സെന്റര്‍, എസ്എടി എന്നിവിടങ്ങളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കും കൂടെവരുന്നവര്‍ക്കും താമസസൗകര്യത്തിന് നേരിടുന്ന പ്രതിസന്ധിക്ക് പരിസമാപ്തിയാകും. സേവാഭാരതി മുഖ്യരക്ഷാധികാരിയും മുന്‍ ചീഫ് സെക്രട്ടറിയുമായ സി.പി. നായര്‍ അദ്ധ്യക്ഷത വഹിച്ചു.
ആര്‍എസ്എസ് സഹപ്രാന്ത് പ്രചാരക് കെ. വേണും അനന്തകൃപ മന്ദിര നിര്‍മ്മാണസമിതി കണ്‍വീനര്‍ രഞ്ജിത് കാര്ത്തികേയന്, സേവാഭാരതി സംസ്ഥാനപ്രസിഡന്റ് ഡോ. കെ. പ്രസന്നമൂര്‍ത്തി, മുന്‍ പ്രസിഡന്റ് കെ. സുരേന്ദ്രന്, ജനറല്‍ കണ്‍വീനര്‍ സി. സജിത്കുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി. അശോക് കുമാര്‍, ഡോ. കെ.പി. ഹരിദാസ്, ഇന്‍ഷുറന്‍സ് മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ. സി.എച്ച്.എസ്. മണി, എസ്ബിഐ പിആര്‍ഒ പി. വേണുഗോപാല്‍, എല്‍ഐസി സീനിയര്‍ ഡിവിഷന് മാനേജര്‍ ഷാജി എം. ശങ്കര്‍, ഗായകന് മണക്കാട് ഗോപന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: