തിരുവനന്തപുരം: അഴിമതിക്ക് ഇരുമുന്നണികളും കൂട്ടുനില്‍ക്കുന്നെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. അക്രമസംഭവങ്ങളില്ലാതെ ഹര്‍ത്താല്‍ പരിപൂര്‍ണ വിജയമാക്കാന്‍ സാധിച്ചത് ജനപിന്തുണയുള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട്് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ഹര്‍ത്താലിന്റെ പശ്ചാത്തലം ജനങ്ങള്‍ക്ക് പരിചിതമാണ്. കേരളത്തിലെ ബാറുകളുടെ നിരോധനം നീക്കാന്‍ കോഴവാങ്ങിയെന്ന ആരോപണം മന്ത്രി കെ.എം. മാണിയില്‍നിന്ന് ഒരു ഡസനോളം മന്ത്രിമാരിലേക്ക് വ്യപിച്ചു. എന്നാല്‍ സ്വാഭാവിമായ അന്വേഷണം പോലും നടത്തുന്നില്ല.
ആരോപണം ഉന്നയിച്ച ബിജു രമേശ് ആവശ്യം വരുമ്പോള്‍ തെളിവുനല്കാന് തയ്യാറാണ്. എന്നാല്‍ കേരളത്തിലെ വിജിലന്‍സ് വകുപ്പ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. അന്പതുവര്ഷം ഭരണ പാരമ്പര്യമുള്ള നേതാവ് അഴിമതിക്ക് അതീതനാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം സത്യസന്ധമാകണമെങ്കില്‍ വിശ്വാസയോഗ്യമായ ഏജന്‍സിയെ ഏല്‍പ്പിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയെ സംരക്ഷിക്കാന്‍ ശ്രമം നടത്തുകയാണ്. ഇത്രയും വലിയ അഴിമതിക്കെതിരെ പ്രതിപക്ഷം ഹര്‍ത്താലിന് ആഹ്വാനം നല്‍കുകയോ പ്രത്യക്ഷ സമരങ്ങള്‍ നടത്തുകയോ ചെയ്തില്ല. പകരം കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. അഞ്ചുകൊല്ലത്തിനു ശേഷമാണ് ബിജെപി ഒരു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഈ വിഷയത്തില്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ചാല്‍ സത്യം പുറത്തുവരും. സത്യം പുറത്തുവന്നാല്‍ മന്ത്രിസഭ താഴെവീഴും. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ചില ചാനലുകള്‍ കുപ്രചരണങ്ങള്‍ നടത്തി. ഇടതുപക്ഷത്തിന്റെ സോളാര്‍ വിഷയത്തിലുള്ള സമരവും നാം കണ്ടതാണ്. മന്ത്രി കെ.എം. മാണിയെ പുറത്താക്കി മന്ത്രിസഭ രാജിവച്ച് ഇടക്കാലതെരഞ്ഞെടുപ്പിന് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാണി രാജിവയ്ക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകടനത്തിന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, ബിജെപി ദേശീയസമിതി അംഗം കരമന ജയന്, ബിജെപി നേതാക്കളായ പി.പി. വാവ, സി. ശിവന്‍കുട്ടി, ജയ പത്മകുമാര്‍, കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ പി. അശോക്കുമാര്, ഷീജാ മധു, യുവമോര്‍ച്ചസംസ്ഥാന പ്രസിഡന്റ് വി. സുധീര്‍, വള്ളാഞ്ചിറ സോമശേഖരന്‍നായര്‍, ജില്ലാ സെക്രട്ടറി കല്ലയം വിജയകുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: