ഇനി നമുക്കു തത്ത്വവിചാരക്കയറ്റങ്ങളില്‍നിന്ന് പാമരമതത്തിലേക്ക് ഇറങ്ങുകതന്നെ. ഭാരതത്തില്‍ അനേകദേവതാവാദം ഇല്ലെന്ന് ഞാന്‍ ആദ്യമേ നിങ്ങളോടു പറയട്ടെ.
ഓരോ അമ്പലത്തിലും ചെന്നുനിന്ന് ചെവി കൊടുത്തു കേട്ടാല്‍ അവിടുത്തെ ഭക്തന്മാര്‍ സര്‍വവ്യാപിത്വമടക്കം ഈശ്വരന്നുള്ള എല്ലാ ഗുണങ്ങളും ഭഗവദ് വിഗ്രഹങ്ങളില്‍ കല്പിക്കുന്നതായി തെളിയും.
ഇത് അനേകദേവതാവാദമല്ല. ദേവാധിദേവവാദം എന്ന പേരും സമാധാനമാകുന്നില്ല. പേരു മറ്റെന്തു ചൊന്നാലും റോസ് അതേ തൂമണം തരും. നാമകരണം വിശദീകരണമല്ല.
















