Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത യുവത്വത്തിന് ലോകത്തെ മാറ്റാനുള്ള കരുത്തുണ്ട് : ഒബാമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2015, 01:51 pm IST
inIndia

ന്യൂദല്‍ഹി: ലോകത്തെ മാറ്റാനുള്ള കരുത്ത് ഭാരതത്തിലെ യുവത്വത്തിനുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. രാജ്യത്തിന്റെ ഭാവി യുവാക്കളിലാ‍ണ്. അതിനാല്‍ യുവാക്കളെ ശാക്തീകരിക്കേണ്ടത് അത്യാവശ്യമാണ്. ഭാരത ജനത നടത്തുന്നത് കേവലം രാഷ്‌ട്രനിര്‍മാണം മാത്രമല്ല മറിച്ച് നവലോകക്രമം രൂപപ്പെടുത്തുക കൂടിയാണെന്നും ഒബാമ പറഞ്ഞു.

നിരവധി വെല്ലുവിളികള്‍ നമുക്ക് മുന്നിലുണ്ട്. മികച്ച ഭാവിക്കായുള്ള പ്രയത്‌നത്തിലാണ് നാമിപ്പോള്‍. ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഭാരതം പോരാടണമെന്നും ഭാരതത്തിനൊപ്പം അമേരിക്കയും ഇതിനായി അണിചേരുമെന്നും ഒബാമ പറഞ്ഞു. ദല്‍ഹിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ വിവിധ മേഖലയിലെ 2000 പേരോട് പ്രഭാഷണം നടത്തുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്.

തന്റെ കൂടി നാടായ ഷിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം സഹോദരി സഹോദരന്‍മാരെ എന്നു അഭിസംബോധന ചെയ്താണ് തുടങ്ങിയത്. ഇവിടെ തനിക്കും അങ്ങനെ അഭിസംബോധന ചെയ്യാനാണ് തോന്നുന്നത്. ലോകത്തെ ഏറ്റവും പഴയ ജനാധിപത്യ രാജ്യവും ഏറ്റവും വലിയ ജനാധിപത്യ രാജ്യവും സുഹൃത്തുക്കളാകുന്നത് ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതിന് സഹായകമാകും.

സ്ത്രീകള്‍ ഒരു രാജ്യത്തിന്റെ സ്വത്താണ്. ആണ്‍കുട്ടികള്‍ക്ക് കിട്ടുന്ന അതേ അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്കും ലഭിക്കണം. അവര്‍ക്ക് വിജയം ഉണ്ടായാല്‍ രാജ്യവും വിജയിക്കും. ഭാരതത്തിലെ സ്ത്രീകള്‍ സായുധ സേനയുടെ ഭാഗമായിരിക്കുന്നു എന്നത് അഭിമാനകരമാണ്. എല്ലാ മേഖലയിലും കഴിവ് തെളിയിച്ചവരാണ് ഭാരതത്തിലെ സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞു.

മതവും നിറവും പരസ്പരം ബഹുമാനിക്കുന്നതിനും സ്‌നേഹിക്കുന്നതിനും തടസ്സമാകരുതെന്നും മേരി കോമിനേയും ഷാരൂഖ് ഖാനെയും മില്‍ഖാ സിംഗിനേയും ഓര്‍ത്ത് ഓരോ ഭാരതീയനും അഭിമാനിക്കാമെന്നും ഒബാമ പറഞ്ഞു. തൊലിയുടെ നിറം കൊണ്ട് മാത്രം എനിക്ക് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ ക്രിസ്ത്യാനിയല്ല മുസ്ളീമാണെന്ന് വരെ ആളുകള്‍ പറഞ്ഞു. എന്നാല്‍ എല്ലാവരുക്കും അവരവരുടേതായ ദിവസം വന്നു ചേരും. അസമത്വങ്ങളുള്ള ലോകത്ത് ചായക്കടക്കാരന് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത് അതുകൊണ്ടാണെന്നും ഒബാമ പറഞ്ഞു .

തന്റെ സന്ദര്‍ശനത്തോടെ ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമായി. റിപ്പബ്ലിക്ക് ദിനാഘോഷത്തിന് വിശിഷ്ടാതിഥിയായി തന്നെ ക്ഷണിച്ചത് ബഹുമതിയാണെന്നും ഒബാമ പറഞ്ഞു. അമേരിക്കക്ക് ആണവകരാറിലൂടെ ഭാരതത്തെ സഹായിക്കാനാകും. തീവ്രവാദത്തിന്റെ ഇരകളാണ് ഭാരതവും അമേരിക്കയും. ഈ മേഖലയില്‍ ഇരുകൂട്ടരും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഐക്യരാഷ്‌ട്ര സഭയില്‍ സ്ഥിരാംഗത്വത്തിനായി സമ്മര്‍ദ്ദം ചെലുത്തുമെന്നും ഒബാമ ആവര്‍ത്തിച്ചു.

പ്രസംഗത്തില്‍ ഒബാമ കേരളത്തെയും പ്രശംസിച്ചു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ കായലുകള്‍ അതിമനോഹരമാണെന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.