തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പൂര്‍ണം. അനിഷ്ടസംഭവങ്ങള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.
പ്രധാന നഗരങ്ങളിലെല്ലാം ഹര്‍ത്താല്‍ ശാന്തമാണ്. നഗരങ്ങളിലെല്ലാം ഹര്‍ത്താല്‍ പൂര്‍ണമാണ്. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പലേടത്തും സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. ഓട്ടോറിക്ഷകളും നിരത്തില്‍ നിന്നും ഒഴിഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
കണ്ണൂരില്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. ആലപ്പുഴ ജില്ലയിലും ബിജെപി ഹര്‍ത്താല്‍ പൂര്‍ണം. പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ തുടങ്ങി ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പൂര്‍ണമാണ്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും പൂര്‍ണമായും ഓട്ടം നിര്‍ത്തി. മാക്കാംകുന്ന് കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് നഗരസഭാപ്രദേശത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ബിജെപിയുടെ നേതൃത്വത്തില്‍ രാവിലെ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തും. ഹര്‍ത്താലിനെ തുടര്‍ന്ന് കാലിക്കറ്റ്, എംജി, കൊച്ചി സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ 31 ലേക്ക് മാറ്റി. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ 30 ലേക്കും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: