തിരുവനന്തപുരം: മുന്നാക്ക സമുദായ കമ്മിഷന് ചെയര്മാന് സ്ഥാനം കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്.ബാലകൃഷ്ണപിള്ള രാജിവച്ചു. പാര്‍ട്ടി നേതാവ് മനോജ് മുഖാന്തിരം രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഔദ്യോഗിക വാഹനമായ 27ാം നമ്പര്‍ സ്റ്റേറ്റ് കാറും അദ്ദേഹം തിരിച്ചുനല്‍കി.
അതേസമയം, തന്നെക്കുറിച്ചുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചില പരാമര്‍ശങ്ങള്‍ ദുഃഖിപ്പിച്ചുവെന്നും മന്ത്രിസഭായോഗത്തിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് പിള്ളയുടെ കാര്യം 28 കഴിഞ്ഞിട്ട് പറയാമെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വേദനിപ്പിച്ചുവെന്നും പിള്ള ഞായറാഴ്ച മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബിജു രമേശ് ആരോപണം ഉന്നയിക്കുന്നതിന് ഒരുമാസം മുമ്പ് താന്‍ അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ പറഞ്ഞതാണ്. എന്നാല്‍ ബാര്‍കോഴ വിവാദം ഉയര്‍ന്നശേഷം ബാലകൃഷ്ണപിള്ള തന്നെ കണ്ടിട്ടില്ലെന്ന മട്ടില്‍ അതിനെ അദ്ദേഹം വളച്ചൊടിച്ചു. ഇതും തന്നെ വേദനിപ്പിച്ചുപിള്ള പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: