പെരുന്ന: ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം.മാണിക്ക് പിന്തുണയുമായി എന്‍.എസ്.എസ് രംഗത്ത്. മാണി രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അഴിമതി തെളിയാതെ മാണിയെ കുരിശില്‍ തറയ്ക്കേണ്ടതില്ല. അഴിമതി നടത്തിയെന്ന് തെളിഞ്ഞാല്‍ മാണിയെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണിയും യു.ഡി.എഫ് സര്‍ക്കാരും എന്നും എന്‍.എസ്.എസിന്റെ ബന്ധുവാണ്. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നാണ് എന്‍.എസ്.എസിന്റെ ആഗ്രഹം. എന്നാല്‍ ചിലര്‍ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോവാന്‍ അനുവദിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ആര്.ബാലകൃഷ്ണ പിള്ള മുന്നോക്ക വികസന കോര്പ്പറേഷന് ചെയര്മാന് സ്ഥാനം രാജിവച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: