തിരുവനന്തപുരം: കൂട്ടസ്ഥലം മാറ്റത്തിനെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പ്രഖ്യാപിച്ച നിസഹകരണ സമരം തുടങ്ങി. അധ്യാപനം, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ യോഗങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടു നിന്നാണ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് നിസഹകരണ സമരം നടത്തുന്നത്. ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.
ഇടുക്കിയിലേയും മഞ്ചേരിയിലേയും പുതിയ മെഡിക്കല്‍ കോളജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാനാണ് മറ്റിടങ്ങളില്‍ നിന്ന് തസ്തികയടക്കം ഡോക്ടര്‍മാരെ സ്ഥലം മാറ്റിയത്. സമരത്തെ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ കെജിഎംസിടിഎ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. തുടര്‍ പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: