കൊച്ചി: എം. കെ ഹരികുമാറിന്റെ ആത്മായനങ്ങളുടെ ഖസാക്ക് എന്ന കൃതിയുടെ പേരിലുള്ള 20-ാംമത് അവാര്‍ഡ് സമ്മാനിച്ചു. ജന്മഭൂമി സബ്ബ് എഡിറ്റര്‍ സേവ്യര്‍. ജെ എഴുതിയ ‘വെയിലിലേക്ക് മഴ ചാഞ്ഞു’ എന്ന നോവല്‍, പള്ളിപ്പുറം മുരളിയുടെ കവിതയുടെ ജ്വാലാമുഖങ്ങള്‍, സണ്ണിതായങ്കരിയുടെ കുലപതികള്‍, സജില്‍ ശ്രീധരന്റെ അനുഭവങ്ങള്‍ക്ക് മുഖാമുഖം, ശ്രീകൃഷ്ണദാസ് മാത്തൂറിന്റെ ഫഌവര്‍വേസ് എന്നിവയാണ് അവാര്‍ഡിന് അര്‍ഹമായ കൃതികള്‍.
പ്രശസ്ത പത്ര പ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലമേനോന്റെ ആത്മകഥയെ അടിസ്ഥാനമാക്കി എഴുതിയതാണ് വെയിലിലേക്ക് മഴ ചാഞ്ഞു നോവല്‍. മഹാകവി ജി. ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യ നിരൂപകന് എം. കെ. ഹരികുമാര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ശില്‍പ്പവും, പ്രശസ്തി പത്രവും, രവീന്ദ്രനാഥ ടാഗോര്‍ വരച്ച ചിത്രവും, പുസ്തക നിധിയുമടങ്ങുന്നതാണ് അവാര്‍ഡ്. വി. കെ ശശിധരന് മുഖ്യാതിഥി ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: