തൃശൂര്‍: സംസ്കൃതഭാഷ ഭാവിതലമുറയുടെ വികസനത്തിന്റെ താക്കോലാണെന്ന് മെട്രോമാന് ഇ. ശ്രീധരന് പറഞ്ഞു. വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ നടക്കുന്ന സംസ്ഥാന സംസ്കൃത വിദ്യര്ത്ഥിസംഗമം ‘സംക്രമണം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പത്തില്‍ സംസ്കൃതപഠനത്തിലൂടെ ലഭിച്ച ആത്മീയ വിഷയങ്ങളാണ് തന്റെ ജീവിതത്തില്‍ ഉയര്‍ച്ചയ്ക്ക് പ്രേരണയായത്. സംസ്കൃത ഗ്രന്ഥങ്ങളുടെ പഠനം ആദ്ധ്യാത്മികതലത്തില്‍ മാത്രമല്ല പ്രായോഗികതലത്തിലും ശാസ്ത്രസാങ്കേതികരംഗങ്ങളിലും പ്രയോജനപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. അഗസ്ത്യ സംഹിതയില്‍ അഗസ്ത്യമുനി പറഞ്ഞ സൂചനകള്‍ അനുസരിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചുകൊണ്ടാണ് ഇ. ശ്രീധരന് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
സ്വാഗതസംഘം അധ്യക്ഷന്‍ ഡോ.ഡി. രാമനാഥന് അധ്യക്ഷത വഹിച്ചു. സംസ്കൃതഭാരതി അഖിലേന്ത്യ മുഖ്യകാര്യദര്‍ശി ഡോ.പ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
വിശ്വസംസ്കൃതപ്രതിഷ്ഠാനം ജനറല്‍ സെക്രട്ടറി വി.ശ്രീകുമാര്‍ സ്വാഗതവും ഡോ. ലക്ഷ്മി ശങ്കര്‍ നന്ദിയും പറഞ്ഞു. മാനേജ്മെന്റ് വിദദ്ധന്‍ ഡോ. രാധാകൃഷ്ണപിള്ള സംസ്കൃതവും ശാസ്ത്രവും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ഒ.എസ്. സുധീഷ്, എം.ബി. ഹരികുമാര്‍, അഡ്വ.ടി.കെ. മധു, അഡ്വ. ശ്രീകല, ശ്രീജിത്ത് എസ്, രതി എ.കുറുപ്പ്, എ.വി. നാരായണശര്‍മ്മ, കെ. രഞ്ജിത്ത്, സുജ ഹരിദാസ് എന്നിവര്‍ പങ്കെടുത്ത സംവാദവും നടന്നു.
പൗരാണികഭാരതത്തിലെ ശാസ്ത്രസമ്പത്തിനെ പരിചയപ്പെടുത്തി സംസ്കൃത ശാസ്ത്രപ്രദര്ശിനിയും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടി ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: