കോഴിക്കോട്: മനുഷ്യമന:സാക്ഷിയെ നടുക്കിയ നാദാപുരത്തെ കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെറിയൊരു സംഘര്‍ഷം പൊടുന്നനെ കൊലപാതകത്തിലെത്തുകയാണ് ചെയ്തത്.
ഒരു കൂട്ടക്കൊല നടത്താന്‍ പാകത്തിലാണ് സായുധരായ അക്രമിസംഘം എത്തിയതെന്നതിന്റെ തെളിവാണ് പരിക്കുപറ്റിയവരുടെ ഗുരുതരാവസ്ഥ. കൊല്ലപ്പെട്ട യുവാവിനുണ്ടായ മുറിവുകള്‍ക്ക് സമാനമാണ് പരിക്കുപറ്റിയവര്ക്കുള്ളത്. മുസ്ലിംലീഗിന്റെ തണലിലാണ് തീവ്രവാദശക്തികള്‍ തഴച്ചുവളര്‍ന്നത്. യൂത്ത് ലീഗ് സെക്രട്ടറിയാണ് കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.തിരിച്ചറിയാനാവാത്തവിധം തീവ്രവാദശക്തികള്‍ മുസ്ലിംലീഗിനുള്ളില്‍ കടന്നുകൂടിയിട്ടുണ്ടെന്ന് മന്ത്രി മുനീര്‍ തന്നെ പറഞ്ഞിരുന്നു. സമഗ്രമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണ്.
പ്രത്യാക്രമണത്തിന്റെ പേരില്‍ നാദാപുരത്ത് നടന്നത് നിരപരാധികളുടെ വീടുകള്‍ കൊള്ളയടിക്കുന്നതാണ്. സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനുള്ള അടവായി ഇത് ഉപയോഗിക്കുകയാണ്. മതേതരസംരക്ഷകരെന്ന് ഊറ്റം കൊള്ളുന്നവരാരും തന്നെ നാദാപുരത്തെ കൊടിയ അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
ഉഭയകക്ഷി ചര്‍ച്ചകളിലൂടെ സിപിഎമ്മും ലീഗും കേസുകള്‍ ഒത്തുതീര്‍ക്കുന്നതാണ് അക്രമികള്‍ക്ക് വളംവെച്ചു കൊടുക്കുന്നത് മുസ്ലിം ലീഗ്-സിപിഎം നേതാക്കള്‍ ദുബായില്‍ വച്ചു നടത്തിയചര്ച്ചകളിലാണ് കേസ്സുകള്‍ ഒത്തുതീര്‍ന്നത്. എ.കെ.ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്ത് മാത്രമല്ല കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരുന്ന എല്‍ഡിഎഫ് ഭരണകാലത്തും കേസുകള്‍ ഒത്തുതീര്‍പ്പാക്കി പ്രതികളെ രക്ഷിച്ചു.
തീവ്രവാദശക്തികളോട് സിപിഎമ്മിന്റെ മൃദുസമീപനമാണ് കുഴപ്പങ്ങള്‍ക്ക് കാരണം. കേസുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സമാധാന പാലനം ശരിയായ നടപടിയല്ല. ഒത്തുകളിരാഷ്ട്രീയം അവസാനിപ്പിച്ച് യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാവണം. സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: