കൊച്ചി : പൈതൃക ഗ്രാമമായ ആറമ്മുളയുടെ നിറക്കൂട്ടിന് അരങ്ങൊരുക്കി അമ്പതില്പരം വര്‍ണ്ണ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ഉജ്ജ്വല തുടക്കം. എറണാകുളം ടിഡിഎം ഹാളില്‍ ഒരുക്കിയ പ്രദര്‍ശനശാലയില്‍ ഭദ്രദീപം കൊളുത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വ്വഹിച്ചപ്പോള്‍ ആറമ്മുളയുടെ പരമ്പരാഗത ആചാരമായ വഞ്ചിപ്പാട്ടും, ആര്‍പ്പ് വിളിയും ഉയര്‍ന്നു.
രാവിലെ 11 മണിക്ക് കവാടത്തിലെത്തിയ കര്‍ദ്ദിനാളിനും, പ്രൊഫസര്‍ എം.കെ. സാനുവിനും ചിത്രകാരന്മാര്ക്കും മുല്ലപ്പുഴശ്ശേരി സുരേഷിന്റെ നേതൃത്വത്തിലുള്ള വള്ളപ്പാട്ട് സംഘം വള്ളപ്പാട്ട് പാടി സ്വാഗതമോതി. ആറന്മുളയുടെ നിറക്കൂട്ട് കേരളദേശത്തിനായി സമര്‍പ്പിച്ച കലാവിരുന്നാണെന്നും, ഇതിന്റെ പിന്നില്‍ അണിനിരന്ന കലാകാരന്മാരെ ആദരവോടെയാണ് ജനസമൂഹം നോക്കികാണുന്നതെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മാര്‍ ആലഞ്ചേരി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സംസ്ക്കാര പൈതൃകവും,ദര്‍ശനവും കാലാസൃഷ്ടിയിലൂടെ കാഴ്ചവെച്ച കലാകാരന്മാര് ലോകത്തിന് മാതൃകയാണ്.
പ്രണരക്ഷാര്‍ത്ഥം കണ്ണ്വശ്രമത്തില്ഓടികയറിവന്ന മാനിനെ അമ്പെയ്ത്കൊല്ലാന് ശ്രമിച്ച ദുഷ്യന്തന്റെ മുന്നില്‍ രണ്ട് കൈയുമുയര്‍ത്തി കൊല്ലരുതേ എന്ന് വിളിച്ച് പറഞ്ഞ മുനിശിഷ്യന്മാരുടെ ശബ്ദം വീണ്ടും മുഴങ്ങുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രൊഫസര്‍ എം.കെ സാനു അഭിപ്രായപ്പെട്ടു. പ്രകൃതിയെ സംരക്ഷിക്കുന്നതാണ് യഥാര്‍ത്ഥവികസനം. നദി, മല, പുഴ തുടങ്ങിയവയെ സംരക്ഷിക്കുന്നതിലൂടെ ഭാവിതലമുറയെ സംരക്ഷിക്കുകയാണ് നാം ചെയ്യുന്നത്. പ്രപഞ്ചത്തെ സംരക്ഷിക്കുന്നതിന് നിസ്വാര്‍ത്ഥമായ ഒരു ലോകവീക്ഷണം ആവശ്യമാണ്. അതിലൂടെ ലോകത്തിന്റെ മുന്നില്‍ നാം ബഹുമാനിതരാകും. ഹൃദയവും മനസ്സും നല്കാന് നാം തയ്യാറാകണം, അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രകൃതിയെ രക്ഷിക്കുവാന്‍ നിറക്കൂട്ട്കള്ക്ക് ജീവന് പകര്‍ന്ന ചിത്രകാരന്മാര് ജനരക്ഷകരാണെന്നും അവരുടെ വിലാപങ്ങള്‍ക്ക് വരും നാളുകളില്‍ ഫലമുണ്ടാകും അദ്ദേഹം പറഞ്ഞു. നിറക്കൂട്ട് ചിത്ര പ്രദര്‍ശനം അത്യന്തം ഹൃദയ സ്പര്‍ശിയായാണ് അനുഭപ്പെട്ടതെന്ന് ചിത്ര പ്രദര്‍ശനം വീക്ഷിച്ച ശേഷം അദ്ദേഹം പറഞ്ഞു. പ്രകതിയുടെ നേര്‍ക്കുള്ള ആരാധനഭാവവും, പ്രകൃതിക്കെതിരെ ഉയരുന്ന ഭീഷണികളുടെ ഉത്കണ്ഠയും, ചെറുത്ത് നില്‍പ്പിന്റെ ശക്തിയാര്‍ന്ന ശൈലിയും വൈചിത്രയ ഭംഗിയോടെ ആവിഷ്ക്കരിക്കാന്‍ ചിത്രകാരന്മാര്ക്ക് കഴിഞ്ഞു സാനുമാസ്റ്റര്‍ പറഞ്ഞു.
ചിത്രകാരനായ പാരീസ്മോഹന്കുമാര്, പി. ഇന്ദ്രചൂഡന്‍, ആര്. എസ് നായര്‍, ടി കലാധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കുമ്മനം രാജശേഖരന് ആമുഖ പ്രസംഗം നടത്തി. ചിത്രകാരന് പാര്‍ത്ഥ സാരഥി കലാകാരന്മാരെ പരിചയപ്പെടുത്തി, പി.രാമചന്ദ്രന് സ്വാഗതം പറഞ്ഞു. എ.കെ. ഉണ്ണികൃഷ്ണന്, ബൈജുരാജ്, എം.എന്‍ ഹരി, വിഷ്ണു കെ.സന്തോഷ്. വിഷ്ണു വി, സി.ജി രാജഗോപാല്‍, പ്രവീണ്‍കുമാര്‍.പിനേതൃത്വം നല്കി. പ്രൊഫസര്‍ എം.കെ സാനു ആലഞ്ചേരിക്ക് ഉപഹാരം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: