കോട്ടയം: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ഇടത് സംഘടനകളുടെ പ്രതിഷേധം ഉണ്ടാവുമെന്ന് ഭയന്ന് ധനമന്ത്രി കെ.എം.മാണി കോട്ടയത്തേക്കുള്ള യാത്ര റദ്ദാക്കി.
സാധാരണ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി മാണി കോട്ടയത്തെത്താറുള്ളതാണ്. ഇന്ന് മാണിക്ക് പാലായില്‍ പരിപാടികളുണ്ടായിരുന്നതാണ്. എന്നാല്‍ പരിപാടി റദ്ദാക്കാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
അപ്രധാന പരിപാടികളായതിനാലാണ് യാത്ര റദ്ദാക്കിയതെന്നാണ് പാര്‍ട്ടി വിശദീകരണം. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കെഎം മാണിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. മാണിയെ ബഹിഷ്കരിക്കുമെന്ന് ഇടത് പാര്‍ട്ടികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് പരിപാടികള്‍ റദ്ദാക്കിയത്.
അതിനിടെ മാണിക്കു പിന്തുണയുമായി പി.ജെ. ജോസഫ്. മാണിയുടെ രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബജറ്റ് മാണിതന്നെ അവതരിപ്പിക്കുമെന്നും പി.ജെ .ജോസഫ് പറഞ്ഞു.
മാണിക്ക് പിന്തുണയുമായി കാത്തലിക്ക് സഭയും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം എംഎം ജേക്കബ് മാണിയെ വിമര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: