തിരുവനന്തപുരം: മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയാലുടന്‍ മുന്നോക്ക സമുദായ കോര്പറേഷന് ചെയര്മാന് സ്ഥാനം രാജിവയ്ക്കുമെന്ന് ആര് ബാലകൃഷ്ണപിള്ള. തന്നെ പുറത്താക്കിയാല്‍ യു.ഡി.എഫിന്റെ മുഖം വികൃതമാകുമെന്നും പിള്ള പറഞ്ഞു. രാജി വയ്ക്കരുതെന്ന മുന്നണി നേതാക്കള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നാണ് വിവരം. പിള്ളയെ പുറത്താക്കരുതെന്ന അഭിപ്രായത്തിനും മുന്നണയില്‍ മുന്‍തൂക്കമുണ്ട്.
മുന്നോക്ക സമുദായ കോര്പറേഷന് ചെയര്‍മാന്റെ ഔദ്യോഗിക വാഹനം ആര് ബാലകൃഷ്ണ പിള്ള സര്‍ക്കാരിന് തിരിച്ചേല്‍പ്പിച്ചു. രാജിക്കത്ത് തയ്യാറായി കഴിഞ്ഞു. മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയാലുടന്‍ ദൂതന് മുഖേനെ രാജിക്കത്ത് കൈമാറും. രാത്രി വൈകിയേ മുഖ്യമന്ത്രി എത്തൂവെന്നാണ് വിവരം. രാജിക്കുള്ള കാരണം കത്തില്‍ പറയുന്നില്ല.
അതേ സമയം രാജിവയ്ക്കരുതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടക്കമുള്ള പ്രധാന മുന്നണി നേതാക്കള്‍ പിള്ളയോട് ആവശ്യപ്പട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബി യെ മുന്നണിയില്‍ നിന്ന് പുറത്താക്കരുതെന്നാണ് ഭൂരിപക്ഷാഭിപ്രായം. പിള്ളയെ പുറത്താക്കാന്‍ മുന്കൈയെടുക്കേണ്ടതില്ലെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ഭൂരിപക്ഷാഭിപ്രായം. മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസ് ജേക്കബും ഇതേ അഭിപ്രായക്കരാണ്. പിള്ളയെ പുറത്താക്കുന്നതിനെതിരായ ശക്തമായ അഭിപ്രായം കോണ്‍ഗ്രസിലുമുണ്ട്.
എന്നാല്‍ ധാര്‍മികത ആപേക്ഷികമാണെന്ന് പറഞ്ഞ പിള്ള അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കുറഞ്ഞത് 120 സീറ്റു കിട്ടുമെന്നും പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: