ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് പത്ത് ലക്ഷത്തിലധികം ലൈക്കുകളാണ് മിനിറ്റുകള്‍ക്കുള്ളില്‍ ലഭിച്ചത്.
കാല് ലക്ഷത്തിലധികം കമന്റുകളും ചിത്രത്തിന് ലഭിച്ചു. ചിത്രത്തിന് ലൈക്ക് ചെയ്തവരില്‍ ഫെയ്സ്ബുക്ക് സ്ഥാപകന്‍ സാക്ഷാല്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗും ഉള്‍പ്പെടുന്നു. അതിഥി ദേവോ ഭവ, ഇന്ത്യയിലേക്ക് സ്വഗതം തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന്റെ കമന്റ് കോളത്തില്‍ നിറയുന്നത്.
ഒബാമയുടെ ഭാരത സന്ദര്‍ശനം ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക നേതാക്കളുടെ കൂടിക്കാഴ്ചയുടെ വാര്‍ത്തയ്ക്കൊപ്പം ലോകത്തിലേറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റിന്റെ സ്ഥാപകന്റെ ലൈക്കും ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വര്‍ത്തയില്‍ ഇടം നേടുകയാണ്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ഭാരതത്തിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടെ ഫെയ്സ്ബുക്കിന്റെ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: