ന്യൂദല്‍ഹി: റിപ്പബ്ളിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ഉത്തംജീവന്‍ രക്ഷാപതക് പുരസ്കാരം മരണാനന്തര ബഹുമതിയായി മലയാളി സൈനികന് ലഭിച്ചു. ഉത്തരാഖണ്ഡില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മരിച്ച ആലപ്പുഴ ചേന്നംപള്ളിപ്പുറം കെ.ആര്.പുരം പൊറ്റേച്ചിറയില്‍ ജോമോനാണ് പുരസ്കാരം ലഭിക്കുക.
ഇന്തോ- ടിബറ്റന്‍ അതിര്‍ത്തിരക്ഷാ സേനയില്‍ കോണ്‍സ്റ്റബിള്‍ ആയിരുന്നു ജോമോന്. മലയാളികളായ കെ,സി.മാത്യു, മാസ്റ്റര്‍ സുബിന് മാത്യു, മാസ്റ്റര്‍ അഖില്‍ ബിജു, മാസ്റ്റര്‍ യദുകൃഷ്ണന്, മാസ്റ്റര്‍ രാഹുല്‍ എന്നിവര്‍ക്ക് ധീരതയ്ക്കുള്ള ജീവന് രക്ഷാപതക്കും ലഭിക്കും.
ആകെ 56 പേര്‍ക്കാണ് ധീരതയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. സര്വത്തോമം ജീവന് രക്ഷാപതക്കിന് നാലു പേരും ഉത്തം ജീവന്‍രക്ഷാ പതക്കിന് 17 പേരും ജീവന് രക്ഷാപതക്കിന് 35 പേരും അര്‍ഹരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: