ന്യൂദല്‍ഹി: ഭാരതത്തിന്റെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്നത് വലിയ അംഗീകാരമായി കാണുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. രാഷ്ട്രപതിഭവനില്‍ ലഭിച്ച ഊഷ്മള വരവേല്പിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഒബാമ ഇക്കാര്യം പറഞ്ഞത്.
ഹോട്ടലില്‍ നിന്നും രാഷ്ട്രപതിഭവനിലെത്തിയ ഒബാമയെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് ഒബാമ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. ഇതുവരെ കണാത്ത വിധത്തിലുള്ള ഗംഭീര സ്വീകരണമാണ് രാഷ്ട്രപതിഭവനില്‍ ഒബാമയ്ക്ക് നല്‍കിയത്.
ഒബാമയുടെ ഗാര്‍ഡ് ഒഫ് ഓണറിന് നേതൃത്വം നല്‍കിയത് വിംഗ് കമാന്‍ഡര്‍ പൂജ താക്കൂറായിരുന്നു. ഇത്തവണത്തെ റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ അറിയപ്പെടുക സ്ത്രീ ശക്തിയുടെ പേരിലായിരിക്കും. 21 തവണ ആചാര വെടി മുഴക്കിയ ശേഷം സൈനികാംഗങ്ങള്‍ ഒബാമയ്ക്ക് സല്യൂട്ട് നല്കി ആദരവ് പ്രകടമാക്കി.
മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളായ രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു, മനോഹര്‍ പരീഖര്‍ എന്നിവരും രാഷ്ട്രപതിഭവനില്‍ ഒബാമയെ സ്വീകരിക്കാനെത്തിയിരുന്നു. തുടര്‍ന്ന് ഒബാമ രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുകയും വൃക്ഷതൈ നടുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഒബാമ ഭാരതത്തിലെത്തിയത്. ഭാരതത്തിന്റെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയാകുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: