ന്യൂദല്‍ഹി: രാജ്യത്തിന്റെ അറുപത്തിയാറാമത് റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പത്നി മിഷേല്‍ ഒബാമയും ഭാരതത്തിലെത്തി. രാവിലെ 9.40ന് പാലം വിമാനത്താവളത്തില്‍ എത്തിയ ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.
കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെയാണ് ഒബായെ സ്വീകരിക്കാന്‍ ഏല്‍പ്പിച്ചിരുന്നെങ്കിലും നരേന്ദ്ര മോദി അപ്രതീക്ഷിതമായണ് വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ ഇറങ്ങിയ ഒബാമ മോദിയെ ആശ്ലേഷിക്കുന്നത് കാണാമായിരുന്നു. മിഷേലിനെയും അഭിവാദ്യം ചെയ്ത മോദി ഇരുവര്‍ക്കും ഒപ്പം ഫോട്ടോ സെഷനും നിന്നു. തുടര്‍ന്ന് ഒബാമ പാലം വിമാനത്താവളത്തില്‍ നിന്നും ഭാര്യ മിഷേലിനും മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം താമസ സൗകര്യമൊരുക്കിയ ഹോട്ടല്‍ ഐടിസി മൗര്യയിലെത്തി.
ഇരുപത്തിയേഴിന് രാവിലെ ഒബാമ മടങ്ങും. ഇതിനിടെ ആണവബാധ്യതാ ബില്ലിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യില്ലെന്ന് അമേരിക്കയ്ക്ക് ഭാരതം രേഖാമൂലം ഉറപ്പ് നല്‍കിയേക്കും എന്നാണ് സൂചന. പന്ത്രണ്ടു മണിക്ക് ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും.
ഇന്നലെ വൈകിട്ട് 5മണിക്ക് വാഷിങ്ടണ്ണിലെ ആന്‍ഡ്രൂസ് എയര്‍ബേസില്‍ നിന്നും എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ യാത്രപുറപ്പെട്ട ഒബാമ ജര്‍മ്മനിയിലെ റാംസ്റ്റെയിനിലിറങ്ങി വിശ്രമിച്ച ശേഷമാണ് ദല്‍ഹിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: