ശ്രീനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഭാരതത്തിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പുലര്‍ച്ചെ ആര്‍എസ്പുര സെക്ടറിലെ ഭാരതത്തിന്റെ സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ബിഎസ്എഫ് പ്രത്യാക്രമണം നടത്തിയതോടെ പാക്കിസ്ഥാന് പിന്മാറി. വെടിവയ്പില്‍ ഇരുഭാഗത്തും ആളപായമോ നാശനഷ്ടമോ ഇല്ല.
പാക്കിസ്ഥാന്റെ അതിര്‍ത്തി രക്ഷാസേനയായ റേഞ്ചേഴ്സാണ് അക്രമണം അഴിച്ചുവിട്ടത്. ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. അതീവ ഗൗരവത്തോടെയാണ് ഭാരതവും അമേരിക്കയും ഈ സംഭവത്തെ നിരീക്ഷിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പാക്കിസ്ഥാന് നടത്തിയ നുഴഞ്ഞുകയറ്റ ശ്രമവും ഭാരത സൈന്യം പരാജയപ്പെടുത്തിയിരുന്നു. കാശ്മീരിലെ അര്‍ണിയ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: