കല്‍പ്പറ്റ: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശത്തില്‍ പ്രതിഷേധിച്ച് തിരുനെല്ലിയില്‍ മാവോയിസ്റ്റ് ആക്രമണം. തിരുനെല്ലിയിലെ കെടിഡിസി ടാമറിന്റ് ഹോട്ടല്‍ രണ്ട് സ്ത്രീകള്‍ അടങ്ങുന്ന ആറംഗ സംഘം അടിച്ചുതകര്‍ത്തു. പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു ആക്രമണം.
ഹോട്ടലിന്റെ റിസപ്ഷനും കംപ്യൂട്ടറും തകര്‍ത്തു. അക്രമിസംഘത്തില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു. സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചു. ഒബാമയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്ററുകള്‍.
ആക്രമണ സമയത്ത് റിസോര്‍ട്ടില്‍ താമസക്കാരുണ്ടായിരുന്നെങ്കിലും ആരെയും മാവോയിസ്റ്റുകള്‍ ഉപദ്രവിച്ചില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അധികാരികളുടേയും കര്‍ഷകരുടെയും ദുരിതങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്ന ഭരണാധികാരികള്‍ ടൂറിസത്തിനായി കോടികള്‍ മുടക്കുന്നു. സമ്പന്നരുടെ ടൂറിസ്റ്റ് റിസോര്‍ട്ടുകളല്ല വേണ്ടത്. കാടിന്റേയും മണ്ണിന്റേയും വെള്ളത്തിന്റേയും അവകാശം സ്ഥാപിക്കുക എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: