കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ജീവനക്കാര്തയ്യാറായത് തികച്ചും സന്തോഷകരമായ സംഗതിയാണ്. സ്വകാര്യബസുകള്‍ ലാഭത്തിലോടുമ്പോള്‍ കെഎസ്ആര്‍ടിസി കാലാകാലം നഷ്ടത്തിലോടുന്നു. അതിന് മുഴുവന്‍ പഴി കേള്‍ക്കുന്നത് ചെയര്മാന് തൊട്ട് താഴെയുള്ളവര്‍ വരെയുള്ള ജീവനക്കാരും.
കെഎസ്ആര്‍ടിസി ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. സ്വാഭാവികമായും ലാഭകരമല്ലാത്ത റൂട്ടുകളില്‍ നഷ്ടം സഹിച്ചും സര്‍വീസ് നടത്തേണ്ടിവരുന്നു. നഷ്ടത്തിന് ഒരു പ്രധാന കാരണം ഇതാണ്. അതേസമയം ഈ റൂട്ടുകള്‍ ഒഴിവാക്കാനും കെഎസ്ആര്‍ടിസിക്ക് കഴിയില്ല. ഒഴിവാക്കുന്നത് ശരിയല്ലതാനും.
സ്വകാര്യബസുകള്‍ രാത്രി 9 മണിയോടെ യാത്ര പൂര്‍ത്തിയാക്കുന്ന രീതിയിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ചുരുക്കം ചില ദീര്‍ഘദൂര സ്വകാര്യബസുകള്‍ മാത്രമാണ് രാത്രിയില്‍ ഓടുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം സഹിച്ചും രാത്രിയില്‍ ഓടിക്കേണ്ടിവരുന്നു. ഇതിനു പരിഹാരമായി രാത്രി 10 മുതല്‍ രാവിലെ 5 വരെയുള്ള സമയത്തെ യാത്രക്ക് 20 ശതമാനം അധികചാര്‍ജ് ഈടാക്കാവുന്നതാണ്. അതുവഴി അധികമായി ലഭിക്കുന്ന പണമുപയോഗിച്ച് കൂടുതല്‍ ബസുകള്‍ തിരക്കുള്ള സ്ഥലങ്ങളിലേക്ക് ഓടിക്കണം. രാത്രിയില്‍ യാത്രചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും.
ഞാനൊരു കെഎസ്ആര്ടിസിക്കാരനല്ല; എന്റെ ബന്ധുവായി ഒരാള്‍ പോലും കെഎസ്ആര്ടിസിയിലില്ല. കെഎസ്ആര്‍ടിസിയില്‍ രാത്രി യാത്രചെയ്യുന്ന ഒരു വ്യക്തി എന്ന നിലയിലാണ് ഈ നിര്‍ദ്ദേശം മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവരാറുണ്ട് രാത്രിയില്‍. രാത്രിയാത്രക്കാര്‍ ഇതിനെ എതിര്‍ക്കില്ലെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: