ഭാരതത്തിന്റെ ആധ്യാത്മികവും ഭൗതികവുമായ സമ്പത്ത് ഇല്ലാതാക്കാന്‍ ശ്രമിച്ചവരില്‍ മുമ്പന്മാരായിരുന്നു മുഗളരും പോര്‍ച്ചുഗീസുകാരും. ഭാരതീയരെ മുസ്ലീങ്ങളാക്കാനാണ് മുഗളര്‍ ശ്രമിച്ചതെങ്കില്‍, ക്രിസ്ത്യാനി (കത്തോലിക്ക)കളാക്കാനാണ് പോര്‍ച്ചുഗീസുകാര്‍ ശ്രമിച്ചത്. ഇതിനായി അവര്‍ കഠോരമായിട്ടായിരുന്നു പെരുമാറിയത്.
കര്‍ണാടകത്തിലും കേരളത്തിലും അഞ്ഞൂറുവര്‍ഷം മുമ്പ് ഗോവയില്‍നിന്നും കടലിലൂടെ പത്തേമാരി വഴി സ്വധര്‍മ്മ സംരക്ഷണാര്‍ത്ഥം അഭയാര്‍ത്ഥികളായി എത്തിയ കൊങ്കണി ഹിന്ദുക്കളുടെ പിന്‍ഗാമികളാണ് ഈ ലേഖകന്‍ അടക്കം മുകളില്‍ സൂചിപ്പിച്ച അസംഖ്യം ഹിന്ദുക്കള്‍. ജനുവരി 05 ‘മാതൃഭൂമി നഗരം’ പതിപ്പില്‍ പ്രസിദ്ധീകരിച്ച ബോണി തോമസ് എന്നയാളുടെ ‘പോര്‍ച്ചുഗീസിന്റെ രാഷ്ട്രീയസ്വപ്നം’ എന്ന ലേഖനമാണ് ഈ പ്രതികരണത്തിനാധാരം. ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയേട്ടെനെഴുതി, ഗോവയിലെ ജയ്തുകാശന് എന്ന പുസ്തകപ്രസാധകര്‍ അച്ചടിച്ച (വിസ്ഥാപനാചി കഥ- സ്ഥാനം നഷ്ടമായതിന്റെ കഥ) എന്ന കവിതാപുസ്തകത്തില്‍ ഏഴ് ചിത്രങ്ങളടങ്ങിയ (മൊത്തം പത്തൊന്പതെണ്ണത്തിലെ) കവിതാശകലങ്ങള്‍ ശ്രദ്ധേയമാണ്. ക്ഷമയോടെ ആ ചിത്രങ്ങള്‍ സശ്രദ്ധം നോക്കുക. ഗോവയെ ഭരിക്കാനും അവിടുത്തെ ഹിന്ദുത്വത്തെ ഇല്ലാതാക്കി അവിടത്തുകാരെ ക്രിസ്ത്യാനികളാക്കാനുള്ള ഹീനമായ പോര്‍ച്ചുഗീസ് ദുഷ്പ്രവൃത്തികള്‍ ആ ചിത്രങ്ങള്‍ പുറത്തെത്തിക്കുന്നു.
പോര്‍ച്ചുഗീസ് ഭരണാധികാരികള്‍ മാത്രമല്ല ഗോവയിലെ ഹിന്ദുക്കളെ വേട്ടയാടിക്കൊന്നത്. സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പോലും മുമ്പില്‍നിന്ന് ഹീനപ്രവൃത്തികള്‍ ചെയ്യിപ്പിച്ചിരുന്നു. ആ സെയ്ന്റിന്റെ പേരില്‍ കേരളത്തിലും പുറത്തും ധാരാളം പള്ളികള്‍ ഉണ്ടെന്നുള്ളത് ഇവിടെ പ്രസ്താവ്യമാണ്.
ഫുട്ബോള്‍ വിദഗ്ധനായ റൂഫസ് ഡിസൂസയെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തലിന്റെ മറവില്‍ മാതൃഭൂമി ലേഖകന്‍ പോര്‍ച്ചുഗീസുകാരുടെ നല്ലവശം മാത്രം എഴുതി പ്രസിദ്ധീകരിക്കാന്‍ നല്‍കിയത് ഒരുവശം. എന്നാല്‍ അത് അതേപടി പ്രസിദ്ധീകരിച്ചത് ‘മാതൃഭൂമി’യുടെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നാണ് കൊങ്കണിഹിന്ദുക്കളായ കേരളീയരുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: