ന്യൂദല്‍ഹി: ആംആദ്മിയില്‍ കുഴപ്പം. സ്ഥാനാര്‍ഥി നിര്ണ്ണയത്തെച്ചൊല്ലിയും സീറ്റുകള്‍ രണ്ടു കോടിക്ക് വില്ക്കുന്നതിനെച്ചൊല്ലിയുമാണ് തര്‍ക്കം. പ്രമുഖ അഭിഭാഷകനും ആംആദ്മി നേതാവുമായ പ്രശാന്ത് ഭൂഷണാണ് കേജ്രിവാളിനെതിരെ തിരിഞ്ഞത്. തര്‍ക്കത്തെത്തുടര്‍ന്ന് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രശാന്ത് ഭൂഷണ്.
കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണിന്റെ പിതാവും ആംആദ്മി നേതാവുമായ ശാന്തി ഭൂഷണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയെ പ്രശംസിച്ചിരുന്നു.
ആംആദ്മി നേതാവായ മനീഷ് സിസോദിയയും ആശുതോഷും ചില സീറ്റുകള്‍ രണ്ടുകോടി രൂപയ്ക്കാണ് വിറ്റതെന്നാണ് ആരോപണം.പല സ്ഥാനാര്ഥികളെപ്പറ്റിയും ആരോപണമുണ്ട്.12 സ്ഥാനാര്‍ഥികള്‍ മോശം പ്രതിച്ഛായയുള്ളവരണെന്നാണ് പ്രശാന്ത് ഭൂഷണ് പറഞ്ഞത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടവരെയാണ് സ്ഥാനാര്‍ഥികളാക്കിയത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: