കോട്ടയം: ബജറ്റ് അവതരിപ്പിക്കാന്‍ മന്ത്രി കെ.എം. മാണി സഭയിലെത്തിയാല്‍ അപ്പോള്‍ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് വിറ്റ് കാശാക്കുന്ന സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. ധനവകുപ്പും നിയമവകുപ്പും ഒന്നിച്ചുപയോഗിച്ച് കോടികള്‍ സമ്പാദിക്കുന്ന കെ.എം. മാണി ഇനിയും ബജറ്റ് അവതരിപ്പിച്ചാല്‍ കേരളം പാപ്പരാകുമെന്നും പന്ന്യന്‍ പറഞ്ഞു.
കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കുവാന്‍ അണിയറയില്‍ നടന്ന ശ്രമത്തെ പ്രതിരോധിച്ച് രക്തസാക്ഷിത്വം വരിച്ച പാര്‍ട്ടിയാണ് സിപിഐ. അതില്‍ അഭിമാനമുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. 1,20,650 പുതിയ അംഗങ്ങളുള്ള സിപിഐ കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ കോട്ടയത്ത് നടക്കുമെന്നും പന്ന്യന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: