ന്യൂദല്‍ഹി: ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴില്‍, സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആറായിരത്തിലധികം ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന്, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉറപ്പുനല്‍കിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അറിയിച്ചതാണിത്.
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിനെ മികവിന്റെ കേന്ദ്രമാക്കാനും എറണാകുളം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് റിസര്‍ച്ച് സെന്ററിന്റെ 450 കോടി രൂപ ചെലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസഹായം ലഭ്യമാക്കണമെന്ന ആവശ്യവും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നാല് സ്ഥലങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സംഘത്തെ ഉടനെ അയക്കുമെന്ന് ജെ.പി. നദ്ദ ഉറപ്പു നല്‍കിയതായും ശിവകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: