ഇംഫാല്‍: മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മ്മിളയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂരിലെ പട്ടാളത്തിന്റെ പ്രത്യേക അധികാരങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 14വര്‍ഷമായി നിരാഹാരസമരം നടത്തുകയായാണ് ഇറോം ഷര്‍മ്മിള. നിരാഹാരസമരത്തെ തുടര്‍ന്ന് വീട്ടുതടങ്കലിലായിരുന്ന ഷര്‍മ്മിള കഴിഞ്ഞ ദിവസമാണ് മോചിതയായത്. മോചിപ്പിച്ചതിനു ശേഷവും ഇവര്‍ നിരാഹാരം തുടര്‍ന്നതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















