ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ആഗ്രാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് സൂചന. റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന ഒബാമ, ഭാര്യ മിഷേലുമൊന്നിച്ച് 27 ന് താജ്മഹല്‍ സന്ദര്‍ശിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
അതേസമയം ഇതിനെ കുറിച്ച് അമേരിക്കയുടെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര പുരാവസ്തു വകുപ്പും വ്യക്തമാക്കി. ഒബാമയുടെ സന്ദര്‍ശനം പ്രമാണിച്ച് ആഗ്രയിലെ റോഡുകള്‍ വൃത്തിയാക്കുന്ന പണി തകൃതിയായി തുടരുകയാണ്.
ആഗ്രാ സന്ദര്‍ശനം ഒഴിവാക്കിയാല്‍ 26 ന് തന്നെ അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങുമെന്നും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: