ന്യൂദല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ന് വൈകിട്ട് യാത്ര തിരിക്കും. ആന്‍ഡ്ര്യൂസ് എയര്‍ഫോഴ്സ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എയര്‍ഫോഴ്സ് വണ്‍ വിമാനം രാവിലെ പത്തുമണിക്ക് ദല്‍ഹിയിലെത്തും.
ഭാര്യ മിഷേലിനു പുറമേ കോണ്‍ഗ്രസ്സിലെ ന്യൂനപക്ഷ നേതാവ് നാന്‍ന്‍സി പെലോസിയുള്പ്പെടെയുള്ള സാമാജികരും മന്ത്രിസഭാംഗങ്ങളും ബിസിനസ് രംഗത്തുനിന്നുള്ള പ്രമുഖരുമടക്കം വന്‍ സംഘം ഒബാമയെ അനുഗമിക്കുന്നുണ്ട്.
നാളെ രാവിലെ പത്ത് മണിക്ക് ഇന്ത്യയിലെത്തും
രാഷ്ട്രപതി ഭവനില്‍ ഒബാമയ്ക്ക് ആചാരപൂര്ണമായ സ്വീകരണം. തുടര്‍ന്ന് ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയില്‍ ചില സുപ്രധാന കരാറുകളില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്നാണ് സൂചന.
എന്നാല്‍ ആണവ സുരക്ഷ കരാര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും ആശയ വിനിമയം തുടരുകയാണ്. രാഷ്ട്രപതി ഭവനില്‍ ഒരുക്കുന്ന അത്താഴ വിരുന്നോടെ ആദ്യ ദിവസത്തെ പരിപാടികള്‍ അവസാനിക്കും.
തിങ്കളാഴ്ച റിപ്പബ്ലിക്ക് ദിന ചടങ്ങുകളില്‍ മുഖ്യാതിധിയായി പങ്കെടുക്കുന്ന ഒബാമ അന്ന് ഇരു രാഷ്ട്രങ്ങളിലേയും വ്യവസായിക പ്രമുഖരുമായും ആശയ വിനിമയം നടത്തും. രാഷ്ട്രപതി ഭവനിലെ ചടങ്ങുകളിലും ഒബാമ പങ്കെടുക്കും.
27 ന് രാവിലെ ഇന്ത്യന്‍ സംഘത്തെ അഭിസംബോധന ചെയ്യുന്ന ഒബാമ നരേന്ദ്ര മോഡിയുമൊത്ത് മന് കീ ബാത് റേഡിയോ പ്രഭാഷണത്തില്‍ പങ്കെടുക്കും. താജ്മഹല്‍ സന്ദര്‍ശിച്ചതിനു ശേഷമാണു മടക്കം. ഇതിനിടെ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചനയും നടത്തും.
ഐടിസി. മൗര്യ ഹോട്ടലിലാണ് ഒബാമ ദമ്പതികളുടെ താമസം. ഹോട്ടലിനകത്തെ സുരക്ഷ ചുമതല അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: