പാലക്കാട്: കുടുംബശ്രീ ത്രിതല സംഘടന തെരഞ്ഞെടുപ്പ് ജില്ലയില്‍ അവസാന ഘട്ടത്തിലേയ്ക്ക് കടന്നു. 25 ന് തെരഞ്ഞെടൂപ്പ് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിലാണ് കുടുംബശ്രീ സംഘടനാ ഭാരവാഹികള്‍ അധികാരം ഏല്‍ക്കുന്നത്. മൂന്ന് ഘട്ടങ്ങളായി വിഭാവനം ചെയ്ത തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടവും പൂര്‍ത്തിയായി.
ആദ്യഘട്ടമായ അയല്‍കൂട്ട തലത്തില്‍ പ്രസിഡന്റ്, സെക്രട്ടറി, വരുമാനദായക വളണ്ടിയര്‍, ആരോഗ്യ വിദ്യാഭ്യാസ വളണ്ടിയര്‍ അടിസ്ഥാന സൗകര്യ വളണ്ടിയര്‍ എന്നിങ്ങനെ അഞ്ചംഗ സമിതിയെ ജില്ലയിലെ അര്‍ഹതയുള്ള എല്ലാ അയല്‍ക്കൂട്ടങ്ങളിലും തെരഞ്ഞെടുത്തു. രണ്ടാം ഘട്ടമായി എ.ഡി.എസ്സ് ഭരണസമിതിയേയും, അതില്‍ നിന്നും എ.ഡി.എസ്സ് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, സെക്രട്ടറി രണ്ട് ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ എന്നിവരെയും തെരഞ്ഞെടുത്തു കഴിഞ്ഞു.
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ സി.ഡി.എസ്സ് തലത്തില്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, രണ്ട് ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ എന്നിവര്‍ക്കായുള്ള തെരഞ്ഞെടുപ്പ് 25 ന് എല്ലാ സി.ഡി.എസ്സുകളിലും നടക്കും. തുടര്‍ന്ന് 26 ന് വൈക#ിട്ട് മൂന്നിന് കേരളത്തിലെ എല്ലാ സി.ഡി.എസ്സിന്റേയും സത്യപ്രതിജ്ഞാ ചടങ്ങും അധികാര കൈമാറ്റവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: