കുഴല്‍മന്ദം: സംഘടിതമായി മതമാറ്റപ്പെട്ട ഹൈന്ദവസമൂഹം തെറ്റ് മനസ്സിലാക്കി സ്വമേധയ സ്വസമുദായത്തിലേക്ക് തിരിച്ചുവരുന്നതിനെ വര്ഗ്ഗീയമാക്കി ചിത്രീകരിച്ചു കൊണ്ട് ഹൈന്ദവസമൂഹത്തിന്റെ ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും നശിപ്പിക്കാന്‍ നടക്കുന്ന സമരമുറകളെ ഒറ്റക്കെട്ടായി നേരിടണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍ പറഞ്ഞു.
ഹിന്ദുവിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ഹൈന്ദവ നവോത്ഥാന ആചാര്യര്‍ നടത്തിയ പലസമരങ്ങളെയും തങ്ങളുടെതാണെന്ന് തെറ്റിധരിപ്പിച്ച്, സമൂഹത്തെ വഴിതെറ്റിക്കുന്ന കപടരാഷ്ട്രീയക്കാരെ തിരിച്ചറിയണമെന്നും ഹൈന്ദവ ഐക്യം ഈ കാലഘട്ടത്തിന്റെ അനിവാര്യമാണെന്നും മാത്തൂര്‍ പഞ്ചായത്ത് ഹിന്ദുരക്ഷാസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ശശികല ടിച്ചര്‍ പറഞ്ഞു
ഹിന്ദുരക്ഷാ സംഗമത്തിന്റെ ദീപ പ്രോജ്വലനം ശങ്കര അദ്വൈതാ ആശ്രമം ബ്രഹ്മചാരി ശാന്ത ചൈതന്യ നിര്‍വഹിച്ചു. ഹിന്ദുഐക്യവേദി പഞ്ചായത്ത് സംഘടന സെക്രട്ടറി, അദ്ധ്യക്ഷന്‍ സ്വാഗതം പി.ആര്. വത്സലകുമാര്‍ സ്വാഗതം പറഞ്ഞു. എം. രജേന്ദ്രന്‍ സി.പ്രഭാകരന് ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി, പി.പ്രശോഭ് ഹിന്ദുഐക്യവേദി ജില്ലാട്രഷറര്‍, ശ്രീ. മാങ്കാവ് പ്രഭാകരന് ഹിന്ദുഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട്, പ്രിയ ശിവഗിരി മഹിളാ ഐക്യവേദി ജില്ലാ വൈസ്പ്രസിഡണ്ട്, ഇ നാരായണന്‍കുട്ടി കിസാന്‍സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എ. ഹരി ആര്.എസ്.എസ്. താലൂക്ക് കാര്യവാഹക്, എം.കെ.അപ്പുണ്ണി, ശെല്വന് ഹിന്ദുഐക്യവേദി പഞ്ചായത്ത് സെക്രട്ടറി പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: