കരുനാഗപ്പള്ളി: ഹെഡ് പോസ്റ്റാഫീസ് കോര്‍ ബാങ്കിങ് ശ്യംഖലയിലേക്ക് മാറിയതിന്റെ പ്രഖ്യാപനവും ഉദ്ഘാടനവും ജോണ്‍ സാമുവല്‍ നിര്‍വഹിച്ചു. കേരളത്തില്‍ കോര്‍ ബാങ്കിങ് സൗകര്യമുള്ള 17-ാം ഹെഡ് പോസ്റ്റാഫീസാണ് കരുനാഗപ്പള്ളി.
കോര്‍ബാങ്കിങ് സൗകര്യത്തിന്റെ വരവോടെ പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ള ഒരു നിക്ഷേപകന് രാജ്യത്തെ കോര്‍ബാങ്കിങ് സൗകര്യമുള്ള ഏത് പോസ്റ്റ് ഓഫീസിലൂടെയും പണം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാം. ഇതുവരെ രാജ്യത്താകമാനമുള്ള 1628 പോസ്റ്റോഫീസുകള്‍ കോര്‍ ബാങ്കിങ് ശ്യംഖലയിലേക്ക് മാറിക്കഴിഞ്ഞു. 8.82 കോടിയോളം അക്കൗണ്ടുകളും 140044.39 കോടിരൂപയുടെ നിക്ഷേപവും ഈ പോസ്റ്റ് ഓഫീസുകളിലായി കഴിഞ്ഞു.
ബാംഗ്ലൂരിലും ചെന്നൈയിലും ഡല്‍ഹിയിലും ഹൈദരാബാദിലും മുംബൈയിലും പോസ്റ്റല്‍ എടിഎമ്മുകളും നിലവില്‍ വന്നിട്ടുണ്ട്. കൊട്ടാരക്കര, പുനലൂര്‍ ഹെഡ്പോസ്റ്റ് ഓഫീസുകള്‍ ഇതിനകം തന്നെ കോര്‍ ബാങ്കിങിലേക്ക് മാറിക്കഴിഞ്ഞു. കൊല്ലം ഹെഡ്പോസ്റ്റാഫീസ് ഫെബ്രുവരി രണ്ടാംവാരത്തോടുകൂടി കോര്‍ ബാങ്കിങ് ശ്യംഖലയിലേക്ക് മാറും. ഇതോടെ സംസ്ഥാനത്തെ എല്ലാ ഹെഡ്പോസ്റ്റാഫീസുകളും ഫെബ്രുവരി അവസാനത്തോടുകൂടി കോര്‍ ബാങ്കിങ് ശ്യംഖലയിലേക്ക് മാറുന്നതാണ്. ബാക്കിയുള്ള 1457 സബ് പോസ്റ്റാഫീസുകളും വരുന്ന മാസങ്ങളില്‍ കോര്‍ ബാങ്കിങ് ശ്യംഖലയിലേക്ക് മാറ്റപ്പെടുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: