കാക്കനാട്: ട്രാഫിക് നിയമം പാലിക്കാത്ത വാഹനങ്ങളെ കണ്ടെത്തി അവയുടെ നമ്പര്‍ പ്ലേറ്റിന്റെ ഫോട്ടോയെടുത്തു മോട്ടോര്‍ വാഹന വകുപ്പിന്റെ കേന്ദ്രീകൃത വാട്സ് ആപ്പ് നമ്പറിലേക്ക് അയക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനമായി കാഷ് അവാര്‍ഡ് നല്‍കും. ഈ പദ്ധതി ഒരു മാസത്തിനകം നിലവില്‍വരുമെന്ന് ട്രാഫിക് കമ്മീഷണര്‍ ആര്. ശ്രീലേഖ ഐപിഎസ് പറഞ്ഞു.
കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ കാക്കനാട്ടെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓട്ടോമേറ്റഡ് കണ്ട്രോള് റൂമില്‍ ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ നിയന്ത്രണത്തിലാണ് വാട്സ് ആപ്പ് സംവിധാനം തുടങ്ങിയത് ട്രാഫിക് നിയമ ലംഘനം ശ്രദ്ധയില്‍പ്പെടുന്ന പൊതുജനങ്ങള്‍ അയയ്ക്കുന്ന പരാതികളെ പ്രോത്സാഹിപ്പിക്കാന്‍ ഒരു പ്രത്യേക സമ്മാന പദ്ധതി വേണമെന്ന ആശയത്തിലൂടെയാണ് കാഷ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 120 കോടി രൂപയാണ് പിഴയിനത്തില്‍ കിട്ടിയത്. സംസ്ഥാനത്ത് ട്രാഫിക് നിയമം തെറ്റിക്കുന്ന 300 ഓളം പേരെയാണ് ഒരു ദിവസം പിടികൂടുന്നത്. 500 രൂപ പിഴയുടെ 5 ശതമാനമാണ് സമ്മാനം. 300 രൂപയാകുമ്പോള്‍ ഈ തുക ഡിഡി ആയി അയച്ചുകൊടുക്കും. ഇതിനായി റോഡ് നിയമം പാലിക്കാത്ത വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് സഹിതം മോട്ടോര്‍ വാഹനവകുപ്പിന്റെ 7025950100 എന്ന വാട്സ് ആപ്പ് നമ്പരിലേക്ക് ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചാല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: