കൊച്ചി: നിര്‍ബന്ധിതമായതോ മറ്റ് ഏതുതരത്തിലുള്ള മതപരിവര്‍ത്തനങ്ങളും നിയമംമൂലം നിരോധിക്കണമെന്ന് ന്യൂനപക്ഷമോര്‍ച്ച. ഭാരതത്തിലെ ഏതൊരു വ്യക്തിക്കും ഭരണഘടന അനുസരിച്ച് ഏതു മതത്തില്‍ വിശ്വസിക്കുന്നതിനും ഏത് മതാചാരങ്ങളെ പിന്തുടരുന്നതിനും അധികാരവും സ്വാതന്ത്ര്യവുമുണ്ട്.
ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേക്ക് മാറിയതായി രേഖയുണ്ടാക്കി അതിന്റെ മറവില്‍ ആനുകൂല്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. മതപരിവര്‍ത്തനത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും പ്രതീക്ഷകളും നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നതാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആരൊക്കെ ഏതൊക്കെ മതങ്ങളിലേക്ക് മാറിയെന്ന് അന്വേഷിക്കണമെന്നും അപ്രകാരം മാറിയവരുടെ നിലവിലുണ്ടായിരുന്ന മതമേതാണെന്നും കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.വി.സാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: