കൊച്ചി: ഭൂമിയുടെ സര്‍വേ നമ്പര്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ആ പ്രദേശത്തെ മണ്ണിന്റെയും കാര്‍ഷിക വിളകളുടെയും സ്വഭാവം അറിയാന്‍ ഉപകരിക്കും വിധം മണ്ണു പരിശോധിച്ച് ജിയോ ടാഗിങ്ങ് നടത്തുമെന്ന് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എം. കെ. ഷാജി. ബ്ലോക്കില്‍ നടന്ന മണ്ണ് ഗവേഷണ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുക്കളത്തോട്ടങ്ങളില്പ്പോലും വിപ്ലവകരമായ തോതില്‍ കാര്‍ഷിക വിളകള്‍ വിളയിച്ചെടുക്കുന്ന ഈ കാലത്ത് മണ്ണും മനുഷ്യനും വേറിട്ട ഘടകങ്ങളല്ലെന്ന തിരിച്ചറിവ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണ് പരിശോധനാ ക്യാമ്പ് നടത്തിയത്. കൃഷിത്തോട്ടങ്ങള്‍ കൂടാതെ അടുക്കളത്തോട്ടങ്ങളിലെ മണ്ണ് ഏതു കൃഷിക്കനുയോജ്യമാണ് എന്നറിയാന്‍ സൗകര്യമൊരുക്കുമെന്ന് ക്ലാസ്സുകള്‍ നയിച്ച ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ്് ലത ജി. പണിക്കര്‍ അറിയിച്ചു.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണ് പരിശോധനാ ക്യാംപുകള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് ബ്ലോക്ക് തല ക്യാംപ് ആരംഭിച്ചത്. കേരഗ്രാമം അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാറക്കടവില്‍ ഗവേഷണ പരിപാടി നിരവധി പേര്‍ക്ക് പ്രയോജനപ്പെടും. ബ്ലോക്ക് കൃഷി ഡയറക്ടര്‍ ഇ.കെ. അമ്പിളി മുഖ്യ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: