ലക്നൗ: സയ്യിദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രമുഖരുടെ പടയോട്ടം. വനിതകളില്‍ സൂപ്പര്‍ താരങ്ങളായ സൈന നെവാളും പി.വി. സിന്ധുവും അവസാന നാലില്‍ ഇടംപിടിച്ചു. പുരുഷന്മാരില് കെ. ശ്രീകാന്തും പി. കശ്യപും സെമിയിലെത്തിയവര്.
ക്വാര്‍ട്ടറില്‍ സൈന അരുന്ധുതി പന്ത്വാനയെയും (21-18, 21-17) സിന്ധു തായ്ലന്റിന്റെ പോണ്‍ടിപ് ബുരാനപ്രെസര്ട്സുക്കിനെയും പരാജയപ്പെടുത്തി (21-16, 20-22, 21-12). പി.സി. തുളസിയാണ് സൈനയുടെ അടുത്ത എതിരാളി. മലേഷ്യയുടെ വെയ് ഫെങ് ചോങ്ങിന്റെ പിന്മാറ്റം സെമിയിലേക്കുള്ള ശ്രീകാന്തിന്റെ യാത്ര സുഗമമാക്കി. ഇരുവരും ഓരോ ഗെയിം വീതം സ്വന്തമാക്കി നില്‍ക്കവെയായിരുന്നു ചോങ് കരകയറിയത്. കശ്യപ് സിംഗപ്പൂരിന്റെ സി ലിയാങ് ഡെറെക് വോങ്ങിനെ മുട്ടുകുത്തിച്ചു (21-18, 21-9).
പ്രതികരിക്കാൻ ഇവിടെ എഴുതുക: