ആലപ്പുഴ: ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ആമിര്ഖാന് ചിത്രം പികെയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ വിനയന് സംവിധാനം ചെയ്ത ലിറ്റില്‍ സൂപ്പര്മാന് എന്ന മലയാള സിനിമയ്ക്കുണ്ടായ ദുരനുഭവം സൗകര്യപൂര്‍വം മറക്കുന്നു.
ഭഗവാന് ശിവനെ പരിഹസിക്കുന്ന പികെ എന്ന ഹിന്ദി ചിത്രത്തിനെതിരെ ഭക്തരും ചില ഹൈന്ദവ സംഘടനകളും രംഗത്ത് വന്നിരുന്നു. ഹൈന്ദവര്‍ ആരാധിക്കുന്ന ദൈവത്തെ അവഹേളിക്കുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് വാദിച്ചവര്‍ വിനയന് ചിത്രത്തിന്റെ ദുരവസ്ഥ സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്.
ക്രൈസ്തവ സഭകളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് ലിറ്റില്‍ സൂപ്പര്മാന് തീയേറ്ററുകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്ന തീയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരായത്. ക്രിസ്തീയ പശ്ചാത്തലത്തിലുള്ള സിനിമയിലെ പല രംഗങ്ങളും സംഭാഷണങ്ങളും അവഹേളനാപരമാണെന്ന ആരോപണവുമായി സിഎംഐ അടക്കമുള്ള ക്രൈസ്തവ സഭകള്‍ പരസ്യമായി രംഗത്തെത്തുകയായിരുന്നു.
ഉണ്ണിയേശുവിന്റെ സാന്നിദ്ധ്യം നായക കഥാപാത്രത്തിന് സൂപ്പര്‍ ശക്തി കൊടുക്കുന്നത് പോലെ ചിത്രീകരിച്ചത് അംഗീകരിക്കാനാകില്ലെന്നായിരുന്നു ക്രൈസ്തവ സഭകളുടെ നിലപാട്. സഭകളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് 40 തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സിനിമ പിന്‍വലിക്കാന്‍ നിര്‍മ്മാതാവും സംവിധായകനും നിര്‍ബന്ധിതരാകുകയായിരുന്നു. എന്നാല്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരും സാംസ്കാരിക നായകരും ഇതിനെതിരെ രംഗത്തുവരാന്‍ തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: